എസ്സ്.എച്ച്.ഗേൾസ് ഭരണങ്ങാനം/മറ്റ്ക്ലബ്ബുകൾ-17
പ്രവൃത്തി പരിചയ ക്ലബ്
വിദ്യാർത്ഥികളുടെ സർഗാത്മക കഴിവുകളെ വളർത്തിയെടുക്കാൻ സഹായിക്കുന്ന പ്രവൃത്തി പരിചയ ക്ലബ് നമ്മുടെ സ്കൂളിൽ സജീവമാണ് . പാലാ സെൻറ് തോമസ് എച്ച്.എസ്.എസ്- ൽ വച്ചു നടന്ന സബ് ജില്ലാ പ്രവൃത്തി പരിചയ മേളയിൽ ഹൈസ്കൂൾ , യു പി വിഭാഗങ്ങളിലായി 30 കുട്ടികൾ പങ്കെടുത്തു . ഹൈസ്കൂൾവിഭാഗത്തിലും , യു പി വിഭാഗത്തിലും ഫസ്റ്റ് ഓവർഓൾ കരസ്ഥമാക്കുകയും 18 കുട്ടികൾക്ക് ജില്ലാ പ്രവൃത്തി പരിചയ മേളയിൽ പങ്കെടുക്കാൻ യോഗ്യത കിട്ടുകയും ചെയ്തു. ഈരാറ്റുപേട്ട ഫിയാദുദീൻ ഹൈസ്കൂളിൽ വച്ചു നടന്ന ജില്ലാ പ്രവൃത്തി പരിചയ മേളയിൽ 18 ഇനങ്ങളിൽ എ ഗ്രേഡv ലഭിക്കുകയുണ്ടായി. ഹൈസ്കൂൾവിഭാഗത്തിൽ നിന്ന് 6 കുട്ടികളും യു പി വിഭാഗത്തിൽ നിന്ന് 3 കുട്ടികളും സംസ്ഥാന സ്കൂൾ പ്രവൃത്തി പരിചയ മേളയിൽ പങ്കെടുക്കാൻ അർഹത നേടി . എല്ലാവർക്കും ജില്ലാ പ്രവൃത്തി പരിചയ മേളയിൽ എ ഗ്രേഡും ലഭിച്ചു. യു പി വിഭാഗത്തിലെ സിയോണ റോസ് ജോബി കുട നിർമാണത്തിന് ഒന്നാം സ്ഥാനവും എ ഗ്രേഡും ലഭിച്ചു. ഇവർ സ്കൂളിൻറെ അഭിമാനഭാജനങ്ങളായി. സബ് ജില്ലാ ശാസ്ത്രോത്സവത്തിൽ ഗണിത ശാസ്ത്രമേള, ശാസ്ത്രമേള, സാമൂഹ്യ ശാസ്ത്രമേള, പ്രവൃത്തി പരിചയ മേള, ഐ .റ്റി മേള എന്നിവയിൽ ഗ്രാൻഡ് ഓവർഓൾ ഹൈസ്കൂൾവിഭാഗത്തിന്റയും , യു പി വിഭാഗത്തിന്റയും നമുക്ക് നേടാൻ കഴിഞ്ഞു . സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ 18 ഇനങ്ങളിൽ 18 കുട്ടികൾ പങ്കെടുക്കുകയും 18 കുട്ടികൾക്കും എ ഗ്രേഡ് ലഭിക്കുകയും ചെയ്തു .




