എസ്സ്.എച്ച്.ഗേൾസ് ഭരണങ്ങാനം/ആനിമൽ ക്ലബ്ബ്
വിദ്യാർത്ഥികളിൽ വളർത്തുമൃഗങ്ങളോടുള്ള സ്നേഹം,കരുണ ഇവ പരിപോഷിപ്പിക്കുന്നതിനുവേണ്ടിയുള്ള ക്ലബ് ആണ് ഇത്.ഓരോ വീട്ടിലെയും ആളുകൾക്ക് വളർത്തുമൃഗങ്ങൾ വളരെ സഹായകമാണ്.വീട് കാവലിനായും മുട്ടയ്ക്കും മാംസത്തിനും നാം വളർത്തുമൃഗങ്ങളെ വളർത്താറുണ്ട്.ഇതിലൂടെ മാനസികോല്ലാസവും സാമ്പത്തിക ലാഭവും ലഭിക്കുന്നു. ഗ്രാമപഞ്ചായത്തുമായി ബന്ധപ്പെട്ട് മുട്ടകോഴികളെ സാമ്പത്തികമായി പിന്നോക്കംനിൽക്കുന്ന കുട്ടികൾക്ക് വിതരണം ചെയ്തിരുന്നു. ഇത് വളരെ പ്രയോജനപ്രദമായിരുന്നു.കോവിഡ് മൂലം ഇപ്പോൾ കാര്യമായ പ്രവർത്തനങ്ങൾ നടക്കുന്നില്ല.