എസ്സ്.എച്ച്.ഗേൾസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/പരിസ്ഥിതി
പരിസ്ഥിതി
നമ്മൾ ഇപ്പോൾ പരിസ്ഥിയോട് അടുക്കുന്നില്ല. പരിസ്ഥിതിയെന്ന അമ്മയെ നാം ഒട്ടും ബഹുമാനിക്കുന്നില്ല. പണ്ടുള്ളവർ അവരുടെ പറമ്പിൽ തന്നെ കൃഷി ചെയ്തിരുന്ന ഭക്ഷ്യവിഭവങ്ങളാണ് കഴിച്ചിരുന്നത്. അതുമൂലം അവർ പരിസ്ഥിതിയോട് അടുത്തിരുന്നു. അന്നൊക്കെ പഴങ്ങൾ പോലും എല്ലാ പറമ്പുകളിലും ഉണ്ടായിരുന്നു. അതിന് പ്രത്യേക രുചിയും ഉണ്ടായിരുന്നു. കാരണം അതവർ കഷ്ടപ്പെടുന്നത് കാരണം പരിസ്ഥിതി കനിഞ്ഞ് നൽകിയ വരമാണ്. പണ്ടത്തെ ഓണക്കാലത്ത് അവർ തന്റെ പറമ്പിൽനിന്നും പറിച്ച പച്ചക്കറികൾ കൊണ്ടാണ് സദ്യ ഉണ്ടാക്കിയിരുന്നത്. അവർ പരിസ്ഥിതിയെ കൂടുതൽ സ്നേഹിച്ചിരുന്നു. അവർ വീട്ടിലെ മാലിന്യങ്ങളൊന്നും പുഴയിലേക്കോ മറ്റിടങ്ങളിലേക്കോ വലിച്ചെറിയുമായിരുന്നില്ല. പക്ഷെ ഇപ്പോൾ ഉള്ളവർ എല്ലാവരും പ്രകൃതിയോട് ഒട്ടും തന്നെ അടുക്കുന്നില്ല. നമ്മളിൽ ചിലർ മാത്രമേ ഇപ്പോൾ പറമ്പുകളിൽ കൃഷി ചെയ്യുന്നുള്ളൂ. ഇന്ന് ചക്കയും മാങ്ങയും പോലും പലരും കടകളിൽനിന്ന് വാങ്ങുകയാണ്. അതിൽ നിറയെ വിഷമാണെന്ന് പോലും പലരും ഓർക്കുന്നില്ല. നാം പ്രകൃതിയോട് ഒട്ടും തന്നെ അടുക്കുന്നില്ല. ഇന്നത്തെ ഓണക്കാലത്ത് ഓണസദ്യവരെ ഓർഡർചെയ്യുന്നവരുമുണ്ട്. അവർ പരിസ്ഥിതിയിലെ മണ്ണിന്റെ സുഗന്ധം പോലും അറിഞ്ഞിട്ടില്ല. ഇപ്പോൾ ഉള്ളവർ പുഴയിലും മറ്റും മാലിന്യങ്ങൾ വലിച്ചെറിയുന്നു. പണ്ടുള്ളവർ ചെയ്യുന്നതുപോലെ കുഴിയുണ്ടാക്കി മാലിന്യങ്ങൾ അതിലിടാൻ അവർ ശ്രദ്ധിക്കുന്നില്ല. മനുഷ്യന്റെ ഇത്തരത്തിലുള്ള വാക്കുകളും പ്രവൃത്തികളുമാണ് കേരളത്തിന് വൻദുരന്തമേകാൻ കാരണം. പരിസ്ഥിതി എന്ന അമ്മതൻ മരണവെപ്രാളം അരും കേട്ടില്ല.തിരിച്ചടി ഓർതിതല്ല നല്ലകാലം. പാഠം പഠിക്കാത്ത മക്കൾക്കായി ഒടുക്കം അമ്മ തേങ്ങലോടെ തന്നതാണി ദുരന്തപാഠം. നമുക്ക് പരിസ്ഥിതിയോട് കൂടുതൽ അടുക്കാം. പരിസ്ഥിതിയെ സ്നേഹിക്കുമ്പോൾ നമ്മൾ നമ്മുടെ ജീവൻ വീണ്ടെടുക്കുകയാണ്.
സാങ്കേതിക പരിശോധന - Asokank തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം