അന്ന് ഞാൻ കണ്ടോരു പൂക്കാലം
ഇന്ന് പൊയ്കകളെ മറച്ചുകൊണ്ട്
എൻ നെറ്റിത്തടത്തിൽ തഴുകിയ ആ പൂമൊട്ടുകൾ
എൻ ചേട്ടൻ എനിക്ക് തന്നൊരാ പൂക്കാലം.
ചേട്ടനോടൊത്ത് തൊടിയിൽ പൂ പറിച്ച് നടന്നൊരാ പൂക്കാലം
അമ്മ മുറ്റത്ത് തീർക്കും പൂക്കളം കാണുന്ന നേരത്ത്
അറിയാതെ പോലും എൻ ചുണ്ടിൽ വിരിയും പുഞ്ചിരി
ഓർക്കുന്നു ഞാൻ, അത് കാണുമ്പോൾ
പൂമരം പൂവ് കൊയ്തെടുക്കും പോൽ
പക്ഷെ ഇന്നെനിക്ക് തോന്നന്നു, ഋതുക്കളിലെ
രാജാവാണോ പൂക്കാലം?...