എസ്.എം.എം.എച്ച്.എസ്.എസ്. പഴമ്പാലക്കോട്/അക്ഷരവൃക്ഷം/കോവിഡ് കാലം,

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് കാലം,

അങ്ങ് ദൂരെയാ ,
വുഹാനിലെങ്ങോ പിറന്നിട്ടു
ലോകമാകെ വിഴുങ്ങുന്ന വൈറസ്.
അറുതിയില്ലാത്ത
നിൻ അട്ടഹാസത്തിൽ
പൊലിഞ്ഞതെത്ര.
ജീവിത മണ്ണിൽ പിറന്നുവീണ പിഞ്ചുകുഞ്ഞിൻ്റെ പുഞ്ചിരിയേയും മായ്ച്ചിതല്ലോ നീ,
പണമില്ല, പണിയില്ല പഞ്ഞം മാത്രമായ്.
അവധിക്കാലം തൻ വീട്ടിനുള്ളിലായ്.
കോവിഡ് കാലത്തിൻ ഭീതികൾ മാത്രമായ്.
ഭീതി വേണ്ട ,ജാഗ്രത മാത്രം.
അകലത്തിൽ നിന്നു നമുക്കടുത്തിടാം.
വീട്ടിനുള്ളിൽ മാത്രം തുടർന്നിടാം,
മൂവർണ്ണപ്പതാക തൻ മണ്ണിലെത്തിയ
ഓരോ പരദേശിക്കും അഭയമായ്, ചേർത്തു പിടിച്ചു പരിപാലിച്ചു.
തൻ സുരക്ഷ വകവെയ്ക്കാതെ., ഈ വൈറസിനെ തുരത്താൻ,
രാവ് പോലും പകലാക്കുന്നവർക്ക്
നന്ദി., നന്ദി, ഒരായിരം നന്ദി
നല്ലൊരു നാളേയ്ക്കായ് ലോക നന്മയ്ക്കായ് പ്രാർത്ഥനാപൂർവം നമ്മുക്ക് കൈകൂപ്പിടാം
       

വിസ്മയ എം
9 C എസ്സ്.എം.എച്ച്.എസ്സ്._പഴമ്പാലക്കോട്
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - കവിത