എരമം സൗത്ത് എൽ പി സ്കൂൾ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

എരമം ഗ്രാമത്തിന്റെ അക്ഷരജ്യോതിസ്സിൽ എന്നും തിളങ്ങി നിൽക്കുന്ന ഒരു സരസ്വതീക്ഷേത്രമാണ് എരമം സൗത്ത് എൽ പി സ്കൂൾ .ഏഴിമല ആസ്ഥാനമാക്കിയ മൂഷക രാജവംശത്തിന്റെ ഉപതലസ്ഥാനമായി ഒരു കാലത്ത് കണക്കാക്കിയിരുന്ന ഇരാമപുരത്തിൽ നിന്നാവിർഭവിച്ച നാമധേയത്തോട് കൂടിയുള്ളഎരമം ഗ്രാമം അതിന്റെ പ്രൗഢഗംഭീരമായ സാംസ്കാരിക ഉന്നതിക്ക് കാരണമായതിൽഈ വിദ്യാലയം വഹിച്ച പങ്ക് ചെറുതല്ലതാനും.കുടിപ്പള്ളിക്കൂടത്തിൽ തുടങ്ങി ഏകാധ്യാപക വിദ്യാലയമായി എരമം ഗ്രാമത്തിൽ ഏറ്റവും പഴക്കം ചെന്ന വിദ്യാലയവും ഇതുതന്നെയാണ്. ഇന്നു കാണുന്ന സ്ഥലത്തുംഅതിനു തൊട്ടടുത്ത നിരവധി സ്ഥലങ്ങളിലുമായി തിളങ്ങിയും മങ്ങിയും ഒരു കനൽക്കട്ടയായി ഈ വിദ്യാലയ ചരിത്രം നമുക്കറിവുനൽകുന്നു. വ്യക്തമായ രേഖകൾ ലക്ഷ്യമല്ലെ ങ്കിലും ഏകദേശം 150 വർഷക്കാലത്തെ പഴക്കം ഈ വിദ്യാലയത്തിന്റെ പൂർവചരിത്രമായി കണക്കാക്കാവുന്നതാണ്. പഴയ കാരണവന്മാരിൽ നിന്നും വാമൊഴിയായി കിട്ടിയ അറിവനുസരിച്ച് പോത്തര എഴുത്തച്ഛനിൽ തുടങ്ങി നമ്പീശൻ എഴുത്തച്ഛനും തുടർന്ന്ഏകദേശം 1902നു മുമ്പുതന്നെ ഈ വിദ്യാലയം മുതുകാട്ട് കാവ് ദേവസ്ഥാനം അധീനത യിൽ പ്രവർത്തനം തുടങ്ങി.

1920 വരെ മേൽ സൂചിപ്പിച്ച രീതിയിൽഇന്നുകാണുന്ന സ്ഥലത്തും സമീപ പ്രദേശങ്ങളിലെ രാമപുരം, മുതുകാട്ടകാവിനു പടിഞ്ഞാറെക്കര എന്നിവിടങ്ങളിൽ അല്പം ചിലകാലങ്ങളിൽ ഈ വിദ്യാലയം പ്രവർത്തിക്കുവാനും കുടിപ്പള്ളിക്കൂടത്തിൽ നിന്നുംബോർഡ് സ്കൂള മുതൽ മുതുകാട്ട് കാവിനുമുകളിലെ ഇന്നു കാണുന്ന സ്ഥലത്ത് 1 മുതൽ5 വരെ ക്ലാസുളള വിദ്യാലയമായി ഇത്പ്രവർത്തിച്ചുവന്നു.തുടർന്ന് ഡിസ്ട്രിക്റ്റ് ബോർഡ് സ്കൂൾമാതമംഗലത്തേക്ക് മാറ്റി സ്ഥാപിക്കുകയും,ദേവസ്വം വക സ്ഥലത്തും നിയന്ത്രണത്തിലുംഈ വിദ്യാലയം എരമം സ്കൂൾ കാവിന്റെ സ്കൂൾ )എന്ന പേരിൽപ്രവർത്തിച്ചു വന്നു.

1951 ഏപ്രിൽ മാസത്തിൽ ദേവസ്വം നടത്തിപ്പുകാരിൽ നിന്നും നടത്തിപ്പിനായിആർ. സി.കെ. പൊതുവാൾ ഏറ്റെടുക്കുകയും 1952 മുതൽ ഇന്നു കാണുന്നഈ സ്ഥലത്ത് തന്നെ തുടർച്ചയായി ഈവിദ്യാലയം പ്രവർത്തിച്ചുവന്നു. 1963ൽ അഞ്ചാംക്ലാസ് നിർത്തലാക്കുകയും 1 മുതൽ4 വരെ ക്ലാസുള്ള പ്രൈമറി വിദ്യാലയമായി എരമം സൗത്ത് എൽ.പി.സ്കൂൾ പ്രവർത്തിച്ചുവരികയും ചെയ്തുവരുന്നു.പൂർവ അധ്യാപരിൽ 1 ദിവസം മുതൽസർവീസ് കാലാവധി വരെ പ്രവർത്തിച്ച്ഒട്ടനവധി അധ്യാപകർ ഈ വിദ്യാലയത്തിൽകുരുന്നുകൾക്ക് അക്ഷരം പകർന്നു നൽകി, പോത്തേര എഴുത്തച്ഛനും ഉണിത്തിരി മാഷും,ചാത്തുക്കുട്ടി മാഷും,നാരായണൻ നമ്പീശൻ മാഷും ഒരിക്കലുംജനഹൃദയങ്ങളിൽ നിന്നും മറയില്ല.കുഞ്ഞിരാമൻ മാസ്റ്റർ, രാഘവൻ മാസ്റ്റർ,വിഷ്ണുനമ്പീശൻ മാസ്റ്റർ, കെ.പി.ശ്രീധരൻ നമ്പൂതിരി മാസ്റ്റർ, എൻ.എം. നാരായണൻ നമ്പൂതിരി മാസ്റ്റർടി.കെ.കോരൻമാസ്റ്റർ, കെ.ഡി. ഉലഹന്നാൻ മാസ്റ്റർ എന്നിവർ ഈ വിദ്യാലയത്തിന്റെ മുതൽക്കൂട്ടായ അധ്യാപകരായിരുന്നു.മുമ്പ് സൂചിപ്പിച്ചതുപോലെ 1 ദിവസം, 10,ദിവസം 3 മാസം കാലയളവിൽ സേവനമനുഷ്ഠിച്ച നിരവധി അധ്യാപകരും ഈവിദ്യാലയ ചരിത്രത്തിലുണ്ടായിട്ടുണ്ട്. അവരിൽ കെ.എം. ദാമോദരൻ മാസ്റ്റർ, അടിയോടി മാസ്റ്റർ, എന്നിവരും ഉൾപ്പെടുന്നു.1991 നുശേഷംസേവനമനുഷ്ഠിച്ച കെ.സി. രാമചന്ദ്രൻ മാസ്റ്റർ, പി.എസ്.സി കിട്ടിജോലി മാറിപ്പോയ ഇ.ദാമോദരൻമാസ്റ്റർ എന്നിവരും ഈ വിദ്യാലയത്തിലെപൂർവ്വാധ്യാപകരാണ്.. 2016 ൽ സർവ്വീസിൽ നിന്നും ഹെഡ് മാസ്റ്ററായിവിരമിച്ച ശ്രീ കെ.വി കരുണാകരൻ മാസ്റ്റർ, ശ്രീമതി കെ.സുമതി ടീച്ചർ 2020 ൽ ഹെഡ്മിസ്ട്രസായി വിരമിച്ച ശ്രീമതി കെ തങ്കമണി ടീച്ചർ എന്നിവർ ദീർഘകാലം ഈ സ്കൂളിൽ സേവനം ചെയ്ത കർമ്മനിരതരായ അധ്യാപകരായിരുന്നു.2016 മുതൽ ശ്രീമതി ഗീത പി.ടി യുടെ മാനേജ്മെന്റിൻ കീഴിലേക്ക് മികച്ച ഭൗതിക സാഹചര്യത്തോടെ മാറ്റപ്പെട്ട എരമം സൗത്ത് എൽ.പി സ്കൂളിൽ ശ്രീമതി ശ്രീജ.കെ. പൊതുവാൾ, പി.സജിത ടീച്ചർ, ഇ.വിപ്രശോഭ് മാസ്റ്റർ എന്നിവർ സേവനമനുഷ്ഠിക്കുന്നു.പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ മികച്ച നിലവാരം കാത്തുസൂക്ഷിക്കുന്ന പയ്യന്നൂർ സബ് ജില്ലയിലെ ഈ കൊച്ചു വിദ്യാലയത്തിന് എന്നും നല്ല പിന്തുണയുമായി രക്ഷിതാക്കളും നാട്ടുകാരും പൂർവ്വ വിദ്യാർത്ഥികളും ഒപ്പമുണ്ട്.