എരമം സൗത്ത് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ഇന്നത്തെ ലോകം

Schoolwiki സംരംഭത്തിൽ നിന്ന്
ഇന്നത്തെ ലോകം

കു‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ട്ടുകാരൊത്ത് പഠിച്ചും കളിച്ചും
രസിച്ചു നടന്നു ‍‍‍ഞാനിന്നലെകളിൽ
പെട്ടന്ന് ഞെട്ടി ഉണർന്നപ്പോൾ കണ്ടത്
ഭീകരമായൊരഅജ്ഞാത രോഗത്തെ
അമ്മ പറയുന്നു അച്ഛൻ പറയുന്നു
വീട്ടിനകത്ത് ഒതുങ്ങി കഴിയുവാൻ
ഓടിക്കളിക്കേണ്ട ചാടിക്കളിക്കേണ്ട
മുറ്റത്തിറങ്ങേണ്ട കൂട്ടരെകാണേണ്ട
ഈ വാക്കുകൾ കേട്ട് ഞാനൊന്നു ഞെട്ടി
എന്താണിവിടെ നടക്കുന്നതെന്നോർത്ത്
പിന്നീട് ഞാൻ കണ്ടു പത്രത്തിലും
മറ്റു വാർത്തയിലും ഈ മഹാമാരിയെ..
ഇതുവരെ കേൾക്കാത്ത പേരോടുകൂടിയ
പന്തു പോലുള്ള വൈറസിനെ...
അവിടെ പിടിച്ചാലും ഇവിടെ പിടിച്ചാലും
കണ്ണിലും മൂക്കിലും വായിലും തൊടരുത്
അച്ഛനും അമ്മയും ഒരുമിച്ച് ചൊല്ലുന്നു
ഇരുപത് സെക്കൻഡ്  കൈ ശുചിയാക്കാൻ
ജനലിലൂടൊന്നു ഞാൻ നോക്കിയപ്പോൾ
കണ്ടു മരണം മണക്കുന്ന ചുടുകാറ്റിനെ
കൂട്ടുകാരുമില്ല വീട്ടുകാരുമില്ല
എന്നാലുമുണ്ടെനിക്കൊരു സന്തോഷം
അച്ഛനുമമ്മയും കൂടെയുണ്ടെപ്പോ
കൂടെക്കളിക്കാനും കൂട്ടുകൂടാനും
നല്ലതും നന്മയും ചൊല്ലിത്തരാനും
ഈ മഹാമാരിയെ വേരോടെയോടിക്കാൻ
എത്രനാൾ വേണേലും കാത്തിരിക്കാം
മരണ കിടക്കയിൽ നിന്നെഴുന്നേൽപ്പിക്കാൻ
കഠിനപ്രയത്നം ചെയ്യുന്ന ഡോക്ടർക്കും
നഴ്സിനും വേണ്ടി പ്രാർത്ഥിക്കാം

മാനസ സന്തോഷ്
4 എരമം സൗത്ത് എൽ പി സ്കൂൾ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത