എഫ്.ഒ.എച്ച്.എസ്.എസ്. പടിഞ്ഞാറ്റുമ്മുറി/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോൽസവം

ജൂൺ 3 തിങ്കളാഴ്ച സ്കൂളിൽ പ്രവേശനോത്സവം ആഘോഷിച്ചു.പ്രവേശനോത്സവവുമായി ബന്ധപ്പെട്ട് സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.

പരിസ്ഥിതിദിനം

ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി തൈ നടൽ  പ്രോഗ്രാം സംഘടിപ്പിച്ചു.

PTA





വായനാദിനം

ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച് ഹയർസെക്കൻഡറി വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഹൈസ്കൂൾ കുട്ടികൾക്കായി വായനാദിന ക്വിസ് മത്സരം സംഘടിപ്പിച്ചു.വായനാദിനത്തെ കുറിച്ച് ഹെഡ്മാസ്റ്റർ ശ്രീ ബഷീർ മാസ്റ്റർ പ്രസംഗം നടത്തി.

മോട്ടിവേഷൻ ക്ലാസ്സ്







ലോകലഹരിവിരുദ്ധ ദിനം

മാനവരാശിയെ കാർന്നു തിന്നുന്ന ലഹരിക്കെതിരെ പടയൊരുക്കവുമായി എഫ്.ഒ.എച്ച്.എസ്.എസ്. പടിഞ്ഞാറ്റുമ്മുറി സ്കൗട്ട് ആൻഡ് ഗൈഡ്, ജെ.ആർ.സി എൻ.എസ്എസ് വിദ്യാർത്ഥികൾ പാം സിഗ്നേച്ചർ സംഘടിപ്പിച്ചു. ലഹരി വിരുദ്ധ പ്രതിജ്ഞ,ലഹരി വിരുദ്ധ ചങ്ങല

റീഡ് ആൻഡ് വിൻ മത്സരം

വായനയുടെയും അറിവിന്റെയും ഉത്സവമായ മനോരമ വായനോത്സവം 'റീഡ് ആൻഡ് വിൻ' മത്സരത്തിൽ മികവുറ്റ രീതിയിൽ വിദ്യാർഥികളെ പങ്കെടുപ്പിച്ചു.

കാവലാൾ

ലഹരി വിരുദ്ധ ക്യാമ്പസിന്റെ ഭാഗമായി ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്ക് 'കാവലാൾ' എന്ന ബോധവൽക്കരണ ക്ലാസ് വുമൺസ് അക്കാദമിയുടെ കോൺഫറൻസ് ഹാളിൽ ഹാളിൽ വച്ച് സംഘടിപ്പിച്ചു. പെരിന്തൽമണ്ണ എക്സൈസ് ഓഫീസിലെ പ്രിവന്റീവ് ഓഫീസറായ ശ്രീ സുനിൽ സാറാണ് ക്ലാസ്സ് എടുത്തത്. എക്സൈസ് ഓഫീസർ ശ്രീ ഷംസുദ്ദീൻ സാറും ബോധവൽക്കരണ ക്ലാസിന്റെ ഭാഗമായി.




സ്കൂൾ സ്പോർട്സ് മീറ്റ്

ഫസ്ഫരി ഓർഫനേജ് ഹയർ സെക്കണ്ടറി സ്കൂൾ സ്പോർട്സ് മീറ്റ് 'FASTEST 2K24' കേരള സ്റ്റേറ്റ് അത്‌ലറ്റിക് പോൾവാട്ട് ഗോൾഡ് മെഡൽ ജേതാവ് കെ ടി റിയാസ് ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ്‌ എം. കെ മുഹമ്മദ്‌ അഷ്‌റഫ്‌ അധ്യക്ഷത വഹിച്ചു.


കലോത്സവം

യുദ്ധ വിരുദ്ധ പ്രതിജ്ഞ




പട്രോൾ ലീഡേഴ്‌സ് റസിഡൻഷ്യൽ ക്യാമ്പ്

കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് &ഗൈഡ്സിന്റെ മങ്കട ഉപജില്ലാ തല പട്രോൾ ലീഡേഴ്‌സ് റസിഡൻഷ്യൽ ക്യാമ്പ് മൂന്ന് ദിവസങ്ങളിലായി കാമ്പസിൽ നടന്നു. ഉപജില്ലയിലെ മുപ്പതോളം സ്കൂളുകളിൽ നിന്നുള്ള നാനൂറോളം സ്കൗട്ട് & ഗൈഡ്സ് വിദ്യാർത്ഥികളും  അമ്പതോളം അധ്യാപകരും ക്യാമ്പിൽ പങ്കെടുത്തു.

SANNADADA







സ്കൂൾ ടൂർ








ഫുഡ് ഫെസ്റ്റ്

ഫസ്ഫരി ഓർഫനേജ് ഹയർ സെക്കണ്ടറി സ്കൂൾ ഫുഡ് ഫെസ്റ്റ്   'Tasto' യുടെ ഉദ്ഘാടനം മങ്കട ബ്ലോക്ക്‌ പഞ്ചായത്ത്‌ സ്ഥിരംസമിതി ചെയർമാൻ ശ്രീ. ജാഫർ വെള്ളേക്കാട് നിർവ്വഹിച്ചു.


റിപ്പബ്ലിക് ദിനം

ജനുവരി 26 റിപ്പബ്ലിക് ദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ഓ യു പി എസ് പടിഞ്ഞാറ്റുമുറി സ്കൂളിലെ ഹെഡ്മാസ്റ്റർ ശ്രീ ഹുസൈൻ മാസ്റ്റർ പതാക ഉയർത്തി. ചെയർമാൻ ഡോക്ടർ അബ്ദുൽ മുബാറക് സർ റിപ്പബ്ലിക് ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ചു സംസാരിച്ചു. ക്യാമ്പസിലെ വിവിധ സ്ഥാപനങ്ങളിലെ എച്ച് ഒ ഡി മാർ സാന്നിധ്യം അറിയിച്ചു.






പുകയില രഹിത വിദ്യാലയം

കൂട്ടിലങ്ങാടി പഞ്ചായത്തിലെ സ്‌കൂളുകളെ പുകയില രഹിത വിദ്യാലയമായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി ആദ്യഘട്ട പ്രഖ്യാപന സമ്മേളനം ഫസ്‌ഫരി കാമ്പസിൽ നടന്നു. പടിഞ്ഞാറ്റുമുറി ടൗൺ പുകയില രഹിത പ്രദേശമായുളള പ്രഖ്യാപനവും നടന്നു. അതോടനുബന്ധിച്ച്‌ ജനപ്രതിനിധികൾ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, നാട്ടുകാർ, ക്ലബുകൾ, വ്യാപാരികൾ, ആരോഗ്യ, ആശപ്രവർത്തകർ എന്നിവർ പങ്കെടുത്ത വിളംബര ജാഥ ബഹു.മഞ്ഞളാംകുഴി അലി എം.എൽ.എ ഉദ്‌ഘാടനം ചെയ്‌തു. തുടർന്ന്‌ നടന്ന പ്രഖ്യാപന സമ്മേളനത്തിൽ 16 വിദ്യാഭ്യാസ സ്ഥാപനങ്ങൾ പുകയില രഹിതമായി എം.എൽ.എ പ്രഖ്യാപിച്ചു. ചടങ്ങിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അബ്ദുൽ മാജിദ്‌ ആലുങ്ങൽ അധ്യക്ഷത വഹിച്ചു.

ജില്ലാ എൻ.സി.ഡി നോഡൽ ഓഫീസർ ഡോ.വി ഫിറോസ്‌ഖാൻ മുഖ്യ സന്ദേശം നടത്തി, ജില്ലാ ടെക്‌നിക്കൽ അസിസ്റ്റന്റ്‌ സുരേഷ്‌കുമാർ സി.കെ മുഖ്യപ്രഭാഷണം നടത്തി. ജില്ല ടെക്‌നിക്കൽ അസിസ്റ്റൻറ്‌ വി.വി ദിനേശ്‌ പുകയിലരഹിത പ്രതിജ്ഞ നിർവഹിച്ചു, ബോധവൽക്കരണ സ്റ്റാളുകളുടെ ഉത്‌ഘാടനം ഗ്രാമപഞ്ചായത്ത്‌ വൈസ്‌പ്രസിഡൻ്‌ പി.കെ ഷബീബ നിർവഹിച്ചു. ബോധവൽക്കരണ പോസ്റ്റർ പ്രകാശനം ഡെപ്യൂട്ടി ജില്ലാ മാസ്‌ മീഡിയി ഓഫീസർ പി രവിചന്ദ്രൻ നിർവ്വഹിച്ചു. സ്റ്റിൽ മോഡൽ ഉദ്‌ഘാടനം ബ്ലോക്ക്‌ പഞ്ചായത്ത്‌ സ്ഥിര സമിതി ചെയർമാൻ ജാഫർ വെള്ളേക്കാട്ട്‌ നിർവ്വഹിച്ചു.

മികച്ചപ്രവർത്തനം കാഴ്‌ചവെച്ചവർക്കുള്ള ആദരം പഞ്ചായത്ത്‌ സ്ഥിര സമിതി ചെയർമാൻമാരായ കെ.പി സൈഫുദ്ദീൻ, വി.കെ ജലാൽ, ബുഷ്‌റാബി വി.പി എന്നിവർ നിർവ്വഹിച്ചു.

ആറ്‌ മാസത്തോളമായി കാമ്പസ്‌ കേന്ദ്രീകരിച്ച്‌ ത്രിതല പഞ്ചായത്ത്‌, ആരോഗ്യം, പൊലീസ്‌, എക്‌സൈസ്‌ വകുപ്പുകളുടെ ആഭിമുഖ്യത്തിൽ നടന്ന കാമ്പയിന്റെ തുടർച്ചയായാണ്‌ പ്രഖ്യാപനം നടന്നത്‌.