ഉള്ളടക്കത്തിലേക്ക് പോവുക

എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/ഗണിത ക്ലബ്ബ്/2024-25

Schoolwiki സംരംഭത്തിൽ നിന്ന്

ഗണിത ക്ലബ് പ്രവർത്തനങ്ങൾ

എന്തിനും ഒരു കണക്ക് വേണം. അത് കാണാൻ ഒരു കണ്ണ് വേണം. കണ്ണ് തെളിയാൻ അറിവ് വേണം. അറിവുണ്ടാകാൻ ‍ വായിക്കണം ചിന്തിക്കണം പഠിക്കണം പണിയെടുക്കണം - വായിക്കാൻ, ചിന്തിക്കാൻ, പഠിക്കാൻ, പണികൾ പലതും ചെയ്യാൻ ഗണിത ക്ലബ്ബ് അവസരമൊരുക്കുന്നു.ഗണിതത്തിൽ കുറെയേറെ കാര്യങ്ങൾ ക്ലാസ്സ് മുറികളിൽ പഠിച്ച് ഉയർന്ന തലങ്ങളിലേയ്ക്കെത്തുന്നു. സംഖ്യാ പ്രത്യേകതകൾ നിറഞ്ഞ അങ്ക ഗണിതത്തിന്റെ ലോകത്തേയ്ക്ക് . ജ്യാമിതിയുടേയും ബീജഗണിതത്തിന്റെയും പുതിയ തലങ്ങളിലേയ്ക്ക് ഗണിതത്തിന്റെ യുക്തി തിരിച്ചറിയാൻ പുതിയ കണ്ടെത്തലുകൾ നടത്താൻ ആത്മവിശ്വാസത്തോടെ മുന്നേറാൻ ഗണിത അദ്ധ്യാപകരുടെ നേതൃത്വത്തിൽ ഞങ്ങളുടെ സ്കൂളിലെ കുട്ടികൾ ഒരുമിച്ച് പ്രവർത്തിക്കുന്നു. ക്ലബ്ബ് തലത്തിൽ നടത്തുന്ന നിരവധി പ്രവർത്തനങ്ങളിലൂടെ ഗണിതത്തിൽ താൽപ്പര്യം വളർത്തുന്നതിനും ഗണിത പഠനം രസകരമാക്കുന്നതിനും സഹായിക്കുന്നു. ഗണിത മേളകൾ, ഗണിത ക്വിസ്സ്, ഗണിത സെമിനാർ എന്നിവ നടത്തി പ്രതിഭകളെ കണ്ടെത്തുന്നു. ഞങ്ങളുടെ സ്കൂളിലെ ധാരാളം കുട്ടികൾ ഗണിത ക്ലബ്ബിൽ അംഗങ്ങളാണ്. കുട്ടികൾക്ക് കണക്കിനോടുള്ള താല്പ്പര്യം വർദ്ധിക്കുന്നതിനായി ഗണിത രൂപങ്ങൾ നിർമ്മിക്കുകയും ചിന്തയേയും കഴിവിനെയും ബുദ്ധിയേയും ഉത്തേജിപ്പിക്കുന്നതിനായി പലതരം കളികളും പസിലുകളും ക്ലബ്ബംഗങ്ങളുടെ നേതൃത്വത്തിൽ തയ്യാറാക്കുകയും ചെയ്തു.

ഗണിത ശാസ്ത്രമേള

മാത്‍സ് മേള

ഈ വർഷത്തെ സബ്‍ജില്ല ഗണിത ശാസ്ത്ര മേള ഒക്ടോബർ 28,29 തീയതികളിൽ ഫാത്തിമാ മാതാ ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടന്നു.70 ഓളം സ്കൂളുകൾ പങ്കെടുത്ത ഈ മേളയിൽ ഗണിത ശാസ്ത്ര മേളയിൽ നമ്മുടെ സ്കൂൾ ഓവർ ഓൾ ഫസ്റ്റ് നേടുവാൻ കഴിഞ്ഞു. 12 ഇനങ്ങളിൽ ആയി 13 കുട്ടികൾ പങ്കെടുത്തു.നമ്പർ ചാർട്ട് - അഞ്ചേലിൻ മരിയ സിജോ- ഫസ്റ്റ് എ ഗ്രേഡ് ,ജോമേട്രിക്കൽ ചാർട്ട് - കീർത്തന കിരൺ സെക്കന്റ്‌ എ ഗ്രേഡ് ,സിംഗിൾ പ്രൊജക്റ്റ്‌ - ബിയോണ ബിനു എ ഗ്രേഡ് ,ഗ്രൂപ്പ്‌ പ്രൊജക്റ്റ്‌ - അന്ന കുര്യാക്കോസ്, കെ. പി ആദിത്യ നായർ , പ്യുവർ കൺസ്ട്രക്ഷൻ - സിയോണ റെനോജ് എ ഗ്രേഡ് അപ്ലിയ്ഡ് കൺസ്ട്രക്ഷൻ - അന്ന മരിയ ബിജു ഫസ്റ്റ് എ ഗ്രേഡ് , സ്റ്റിൽ മോഡൽ - അന്ന റോസ് ജയിബി എ ഗ്രേഡ് ,വർക്കിംഗ്‌ മോഡൽ - ആർച്ച ഡി നായർ ഫസ്റ്റ് എ ഗ്രേഡ് ,അദർ ചാർട്ട് - എബിൾ സിയോണ വിൻസെന്റ് എ ഗ്രേഡ് ,ക്വിസ് - ബിയോന ബിനു സെക്കന്റ്‌ എ ഗ്രേഡ് ,ഗെയിം - ഷാതിയ ഷെമീർ സെക്കന്റ്‌ എ ഗ്രേഡ് ,പസ്സിൽ - ഫാത്തിമാ നിസാർ എ ഗ്രേഡ് .നവംബർ 1,2 തീയതികളിൽ കുമളിയിൽ വെച്ച് നടന്ന ജില്ലാ ശാസ്ത്ര മേളയിൽ, 6 ഇന ങ്ങളിൽ 7 കുട്ടികൾ പങ്കെടുത്തു.നബർ ചാർട്ട് - അഞ്ചേലിൻ മരിയ സിജോ സെക്കന്റ്‌ എ ഗ്രേഡ് സ്റ്റിൽ മോഡൽ -അന്ന റോസ് ജയിബി സെക്കന്റ്‌ എ ഗ്രേഡ് ,വർക്കിംഗ്‌ മോഡൽ -ആർച്ച ഡി നായർ തേർഡ് എ ഗ്രേഡ് ,ഗ്രൂപ്പ് പ്രൊജക്റ്റ്‌ -അന്ന കുര്യാക്കോസ്, കെ പി ആദിത്യ നായർ എ ഗ്രേഡ് ,ഗെയിം - ഷാതിയ ഷമീർ എ ഗ്രേഡ് ,അപ്ലിയ്ഡ് കൺസ്ട്രക്ഷൻ - അന്ന മരിയ ബിജു എ ഗ്രേഡ് ഇതിൽ രണ്ട് കുട്ടികൾക്കു സംസ്ഥാന തല മത്സരത്തിൽ പങ്കെടുക്കാൻ അവസരം ലഭിച്ചു.. പങ്കെടുത്ത എല്ലാ ഇനങ്ങളിലും എ ഗ്രേഡ് നേടി നമ്മുടെ സ്കൂൾ ശ്രെദ്ധേയമായി..നവംബർ 16-ം തീയതി ആലപ്പുഴ വെച്ച് നടന്ന സംസ്ഥാന തല ഗണിത ശാസ്ത്ര മേളയിൽ പങ്കെടുത്ത രണ്ടു കുട്ടികൾക്കും എ ഗ്രേഡ് നേടാൻ സാധിച്ചു.


തിരികെ പ്രധാന താളിലേക്ക്