സഹായം Reading Problems? Click here


എഫ്രേംസ് ബാസ്കറ്റ് ബോൾ ടൂർണമെന്റ്

Schoolwiki സംരംഭത്തിൽ നിന്ന്

സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം

സ്കൂളിലെ 15-ാംമത് എഫ്രേംസ് ട്രോഫിക്ക് വേണ്ടിയുള്ള ഓൾ കേരള ഇന്റർ സ്കൂൾ ബാസ്കറ്റ് ബോൾ ടൂർണമെന്റ് 2018 നവംബർ 23 മുതൽ 26 വരെ ന‍ടത്തപ്പെട്ടു. ടൂർണമെന്റിന്റെ ഉദ്ഘാടനം നിർവഹിച്ചത് ഏറ്റുമാനൂർ എം. എൽ. എ ശ്രീ . കെ സുരേഷ് കുറുപ്പാണ്. ഇതോടനുബന്ധിച്ച് നടന്ന് സമ്മേള‌നത്തിൽ സ്കൂൾ മാനേജർ റവ. ഫാ സ്കറിയ എതിരേറ്റ് സി. എം. ഐ അദ്ധ്യക്ഷത വഹിച്ചു. റവ. ഫാ ജെയിംസ് മുല്ലശ്ശേരി ജില്ലാ പ‍ഞ്ചായത്ത് മെമ്പർ ശ്രീ മഹേഷ് ചന്ദ്രൻ അതിരമ്പുഴ പഞ്ചായത്ത് മെമ്പർ ശ്രീമതി സൗമ്യ വാസുദേവൻ, പി. റ്റി. എ പ്രസി‍ന്റ്‍ ശ്രീ. റെജി പ്രോത്താസിസ് എന്നിവർ ആശംകൾ നേർന്നു. പ്രിൻസിപ്പൽ റവ. ഫാ ലൂക്കാ ആന്റണി ചാവറ സി . എം.ഐ സ്വാഗതവും സ്‌പോർട്സ് ഡയറക്ടർ റവ. ഫാ. ആന്റണി കാഞ്ഞിരത്തിങ്കൽ‍ കൃതജ്ഞതയും അർപ്പിച്ചു. നവംബർ 26-ാം തിയതി നടന്ന സമാപന സമ്മേളനത്തിൽ മുഖ്യ അതിഥി ആയിരുന്നത് ബാസ്കറ്റ് ബോൾ മുൻ ദേശീയ താരം ശ്രീമതി. പ്രിൻസി മോൾ സാബു ആയിരുന്നു. സമ്മാനദാന ചടങ്ങിൽ ഹെഡ്‌മാസ്സ്റ്റർ ശ്രീ ജോജി ഫിലിപ്പ് സ്വാഗതവും ശ്രീ. മൈക്കിൾ സിറിയക് കൃതജ്ഞതയും പ്രകാശിപ്പിച്ചു. ആൺ കുട്ടികളുടെ വിഭാഗത്തിൽ മാന്നാനം സെന്റ് എഫ്രേംസ് എച്ച് എസ് എസ് , പെൺ കുട്ടികളുടെ വിഭാഗത്തിൽ മൗണ്ട് കാർമൽ എച്ച്. എസ്. എസ് കോട്ടയവും ജേതാക്കളായി .