സുന്ദര ജീവിതം എകമായ് രസിച്ചപ്പഴും
ഞാൻ കരുതിയില്ല എകനാകുമെന്ന്
പല പല മാരക രോഗങ്ങളാൽ ലോകമൊക്കയും
ചാഞ്ചാട്ടം ആടുമ്പോൾ
ഇതെന്തുമാരി മഹാമാരി !
നിപ്പ തന്നെ മഹാമാരിയെന്നു ഞാൻ കരുതിയെങ്കിലും,
ഇതിനെയെല്ലാം വെല്ലും കൊലയാളി കോറോണ!
ഇതെന്തു ഭയാനകം! ഇതെന്തു ഭയാനകം!
ലോകമെല്ലാംസ്തംഭനം! വ്യക്തിയെല്ലാം ബന്ധനം !
സോപ്പിട്ടു കൈകൾ കഴുകിടാം
യാത്രകൾ വേണ്ട നമ്മുക്ക് അകലം പാലിച്ചീടാം
ഭയമല്ല പ്രതിരോധമാണ് കരുത്ത്
ഇതുതന്നെയല്ലോ മലയാളിതൻ സമ്പത്ത് !
അതിജീവിക്കും നമ്മൾ കോറോണയെയും തുരത്തിടും