എച്.എസ്.പെരിങ്ങോട്/അക്ഷരവൃക്ഷം/മാലാഖ

Schoolwiki സംരംഭത്തിൽ നിന്ന്
മാലാഖ

അമ്മയില്ലാതെ അമ്മുക്കുട്ടിക്ക് ഉറക്കം വരുന്നേയുണ്ടായിരുന്നില്ല. " അമ്മ എപ്പഴാ അമ്മുവിന്റെ അടുത്തുവന്ന് ഉറങ്ങ്വാ? " കുറച്ച് ദിവസം കഴിഞ്ഞ് അസുഖമൊക്കെ മാറ്റി, അമ്മുവിനെ കെട്ടിപ്പിടിച്ച് ഉറങ്ങും , അഛൻ പറഞ്ഞു. അമ്മു പതുക്കെയുറക്കമായി.
" അമ്മ ഒരു മാലാഖയാണത്ര. അഛൻ പറഞ്ഞിട്ടുണ്ട് ". രാവിലെത്തന്നെ അടുത്ത വീട്ടിലെ ലതച്ചേച്ചിയോട് അമ്മു കുശലം പറഞ്ഞ് തുടങ്ങി.അമ്മയില്ലാത്തോണ്ട് അവരാണ് വീട്ടിലേക്ക് ഭക്ഷണമുണ്ടാക്കിക്കൊണ്ടു വരുന്നത്.അഛനാണ് അമ്മുവിന്റെ മുടി കെട്ടിക്കൊടുക്കുന്നത്, അമ്മൂനറിയാം ഒരു രസോമുണ്ടാവില്ല. പക്ഷെ , അമ്മയുണ്ടായിരുന്നെങ്കിൽ...
"എത്ര ദിവസായി അഛനെന്നെ പറ്റിക്കാൻ തുടങ്ങീട്ട് , അമ്മ നാളെ വരും മറ്റന്നാ വരും. എനിക്കറിയാം അമ്മ ഇപ്പൊന്നും വരില്ല. അമ്മ വരാതെ എനിക്കൊന്നും കഴിക്കണ്ട . " വാശി പിടിക്കല്ലേ അമ്മൂ ഇത് കഴിക്ക് . "ശരി നമുക്ക് പോവാം . "
പക്ഷെ ആ ആറു വയസ്സുകാരിയുടെ വാശിക്കു മുമ്പിൽ അഛൻ തോറ്റു പോയി.
അവർ ആശുപത്രി ഗേറ്റിനു മുന്നിലെത്തി.അമ്മ അമ്മൂനെ കാത്ത് നിലപ്പുണ്ടായിരുന്നു.
" അമ്മേ വരൂ , എന്താ എന്നെ എട്ക്കാൻ വരാത്തേ ... " അമ്മു ഭക്ഷണം കഴിക്കണം , അഛൻ പറയണത് അനുസരിക്കണം ട്ടോ . " അമ്മ യുടെശബ്ദം ഇടറി. പക്ഷെ അമ്മു അതൊന്നും കേൾക്കുന്നുണ്ടായിരുന്നില്ല. അവൾ കരച്ചിൽ തുടങ്ങി . അമ്മുവിന് അമ്മയെ കെട്ടിപ്പിടിയ്ക്കണം. ഉമ്മ കൊടുക്കുണം. പക്ഷെ പറ്റുന്നില്ലല്ലോ...
അമ്മ കരയുന്നു. ചുറ്റുമുള്ളവരും കരയുന്നു. എന്തിന്? എന്തിന്?

           
             

പ്രിയദത്ത
8 E എച്.എസ്.പെരിങ്ങോട്
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 12/ 01/ 2022 >> രചനാവിഭാഗം - കഥ