എച്.എസ്.പെരിങ്ങോട്/അക്ഷരവൃക്ഷം/മരണ കാഹളംവം

Schoolwiki സംരംഭത്തിൽ നിന്ന്
മരണ കാഹളംവം

ലോകമെമ്പാടുമുള്ള ജനത ഭീതിയിലാണ്ടിരിക്കുന്ന സമയമാണിത്. "കൊറോണ" എന്ന മഹാമാരി ലോകമെമ്പാടും വ്യാപിച്ചു കഴിഞ്ഞു. ഒരു പക്ഷെ ലോകം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ദുരന്തം. യൂറോപ്പും അമേരിക്കയുമെല്ലാം ഈ മഹാമാരിക്കുമുന്നിൽ പകച്ചു നിൽക്കുന്നു.
             14-ാം നൂറ്റാണ്ടിൽ പടർന്നു പിടിച്ച പ്ളേഗ് ദശലക്ഷക്കണക്കിനാളുകളുടെ മരണത്തിന് കാരണമായി. 1970-കളിൽ എബോള എന്ന വൈറസ് ആഫ്രിക്കൻ ഭൂഖണ്ധത്തെ പിടിച്ചു കുലുക്കി. എന്നാലിത് മറ്റു ഭൂഖണ്ധങ്ങളിലേക്ക് വ്യാപിച്ചില്ല.
             ചൈനയിലെ വുഹാനെന്ന ചെറിയ ഗ്രാമത്തിൽ നിന്നാരംഭിച്ച കൊറോണയെന്ന മഹാമാരി ഒന്നിൽ നിന്നു തുടങ്ങി ഒരുലക്ഷത്തിലധികം ആളുകളുടെ ജീവനെടുത്തു.പ്രതിരോധ വാക്സിൻ പോലും കണ്ടെത്താൻ കഴിയാതെ ലോക രാഷ്ട്രങ്ങൾ പകച്ചുനിൽക്കുന്ന കാഴ്ച്ച..
             ലോകാരോഗ്യ സംഘടന പോലും ഒന്നും ചെയ്യാൻ കഴിയാതെ നോക്കി നിൽക്കുന്ന സാഹചര്യം..
             ഇങ്ങനെയുള്ള ദുരവസ്ഥ വരുമ്പോൾ മാത്രമാണ് നാം പരിസ്ഥിതിയെ പറ്റിയും,പരിസര ശുചിത്വത്തെപ്പറ്റിയും ചിന്തിക്കുന്നത്. ഓരോ ലോക ദിനങ്ങളും ആ ദിവസങ്ങളിൽ മാത്രമാചരിക്കുന്ന നമുക്ക് എന്തു കൊണ്ട് എല്ലാ ദിവസവും അത് പ്രാവർത്തികമാക്കികൂട?.. എന്തു കൊണ്ട് വ്യക്തിശുചിത്വവും, പരിസരശുചിത്വവും, പരിസ്ഥിതി സംരക്ഷണവുമെല്ലാം നമ്മുടെ ദിനചര്യയുടെ ഭാഗമാക്കികൂടാ?.
             വരു ലോകരേ നമുക്കൊരുമിക്കാം ഈ മഹാമാരിയെ നമുക്കൊന്നിച്ചുനിന്ന് പ്രതിരോധിക്കാം...
 

KARTHIKA.A.S
7.C എച്.എസ്.പെരിങ്ങോട്
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 12/ 01/ 2022 >> രചനാവിഭാഗം - ലേഖനം