എച്.എസ്.പെരിങ്ങോട്/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി

ഏതൊരു ജീവിയുടെയും ജീവിതം അവയുടെ ചുറ്റുപാടുകൾ അഥവാ പരിസ്ഥിതിയുമായി അഭേദ്യമായി ബന്ധപ്പെട്ടുകിടക്കുന്നു. മണ്ണ്, ജലം, വായു, അനുഭവപ്പെടുന്ന കാലാവസ്ഥ, തുടങ്ങിയവ ഓരോ വിഭാഗത്തിലെയും പരിസ്ഥിതിയുടെ അവിഭാജ്യ ഘടകങ്ങളാണ്.
ഇന്ന് പരിസ്ഥിതി എന്ന പദം ഏറെ ചർച്ചാവിഷയമായിട്ടുണ്ട്. ജലം, മണ്ണ്, വായു തുടങ്ങിയ പ്രകൃതി വിഭവങ്ങൾ മലിനമാക്കാതെ സംരക്ഷിച്ചു നിർത്തുകയാണ് പരിസ്ഥിതി പ്രവർത്തകരുടെ പ്രധാനലക്ഷ്യം. ആണവ പരീക്ഷണങ്ങളും രാസ ജൈവ ആയുധങ്ങളും നിരോധിക്കുന്നതിനു വേണ്ടിയും പരിസ്ഥിതി സംഘടനകൾ പോരാടുന്നു. നമ്മുടെ പരിസ്ഥിതി എന്നാൽ നാം ജീവിക്കുന്ന ചുറ്റുപാടുകൾ തന്നെയാണ്.

അബ്ദുൽ ഹാദി
5 E എച്.എസ്.പെരിങ്ങോട്
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 12/ 01/ 2022 >> രചനാവിഭാഗം - ലേഖനം