എച്.എസ്.എസ് വല്ലപ്പുഴ/അക്ഷരവൃക്ഷം/കളഞ്ഞുപോയ ബാല്യം

Schoolwiki സംരംഭത്തിൽ നിന്ന്
കളഞ്ഞുപോയ ബാല്യം

എവിടെ കളഞ്ഞുപോയ്‌ ഇന്നെന്റെ ബാല്യമേ
മധുരമാം നിന്റെ ഈ ഓർമകളെ
എവിടെ മറന്നുപോയ് ഇന്നെന്റെ ബാല്യമേ
അഴകേറും നിന്റെ ഈ കൊഞ്ചലുകൾ
ഐഫോണും ലാപ്ടോപ്പും വിഴുങ്ങിയോ ബാല്യമേ
നിന്റെയാ സുന്ദര സ്വപ്നങ്ങളെ....
ഇന്നു നീ പേരിനു മാത്രമായി മാറിയോ
നിന്നെ മറന്നുപോയ് ഇന്നുലോകം
ഇന്റെർനെറ്റിൻ കുരുക്കു മുറുകുമ്പോൾ നിന്റെയാ മോഹങ്ങൾ വീണുടഞ്ഞോ
നിന്റെ ചിരകാല മോഹങ്ങൾ ഒക്കെയും ഇനിയുള്ള ലോകത്തിനന്ന്യ മാകും\

Sandra N. P
6. F എച്.എസ്.എസ് വല്ലപ്പുഴ
ഷൊർണ്ണൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത