എച്ച് ഐ എൽ പി എസ് നീർക്കുന്നം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ചരിത്രം തുടർച്ച

വിദ്യാഭ്യാസ പരമായും സാമ്പത്തിക മായും വളരെ പിന്നോക്കം നിൽക്കുന്ന ഒരു പ്രദേശമായിരുന്നു പതി റ്റാണ്ടുകൾക്ക് മുമ്പ് നീർക്കുന്നം എന്ന ഈ കൊച്ചുഗ്രാമം.കുട്ടികളെ വിദ്യാഭ്യാസം ചെയ്യിക്കണമെങ്കിൽ കിലോമീറ്ററുകൾ സഞ്ചരിക്കേണ്ട അവസ്ഥയായിരുന്നു. ഈ സാഹചര്യത്തിൽ നീർക്കുന്നം കിഴക്കേമഹൽ ജമാ അത്ത് കമ്മിറ്റി നമ്മുടെ പ്രദേശത്ത് ഒരു സ്കൂൾ ലഭിക്കുന്നതിനായി ഗവൺമെന്റുമായി നിരന്തരം ബന്ധപ്പെടുകയും അതിന്റെ ഫലമായി 1979 ജൂൺ 6ന് എച്ച്.ഐ.എൽ.പി സ്കൂൾ എന്ന മാതൃകാപരമായ സ്ഥാപനം തുടക്കം കുറിച്ചു.

നിലവിൽ 8 ഡിവിഷനുകളിലായി ഒന്നു മുതൽ നാലു വരെ ക്ലാസ്സുകളിൽ ഇംഗ്ലീഷ്, മലയാളം എന്നീ മാധ്യമങ്ങളിൽ എല്ലാ ക്ലാസ്സിലും പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ നടന്നു വരുന്നു.

പ്ലേ ക്ലാസ് എൽകെജി യുകെജി എന്നിവ അടങ്ങിയ നഴ്സറി വിഭാഗവും പ്രവർത്തിച്ചുവരുന്നു. സ്കൂൾ കോമ്പൗണ്ടിനുള്ളിൽ തന്നെയാണ് ഇവയുടെ പ്രവർത്തനവും. സ്കൂളിലെ കുട്ടികൾക്ക് എന്നപോലെതന്നെ എല്ലാവിധ ഭൗതിക സാഹചര്യങ്ങളും ഈ കുട്ടികൾക്കും ഒരുക്കിയിട്ടുണ്ട്.

കുട്ടികൾക്ക് സ്കൂളിലേക്ക് സഞ്ചാര യോഗ്യതയ്ക്ക് സ്കൂൾ വണ്ടിയും  ഓടുന്നുണ്ട്. കുട്ടികൾക്ക് കുടിക്കുന്നതിനായി ശുദ്ധജല പ്ലാൻറ് സ്കൂളിൽ സ്ഥാപിച്ചിട്ടുണ്ട്. കുട്ടികൾക്ക് കളിക്കുന്നതിനായി പ്ലേഗ്രൗണ്ട് കൂടാതെ  ചിൽഡ്രൻസ് പാർക്കും ഒരുക്കിയിട്ടുണ്ട്. സ്മാർട്ട് ക്ലാസ് റൂമുകളും ലൈബ്രറിയും വിശാലമായ കമ്പ്യൂട്ടർ ലാബും അധ്യാപകർക്ക്  മാനേജ്മെൻറ്, കൈറ്റ് കേരളയും നൽകിയിട്ടുള്ള ഉള്ള ലാപ്ടോപ്പുകളും പ്രൊജക്ടറുകളും ആധുനിക സാങ്കേതികവിദ്യയിലൂടെ കുട്ടികളെ പഠനം വിശാലമാക്കാൻ സഹായിക്കുന്നുണ്ട്.

സ്കൂളിൻറെ മുന്നിൽ തന്നെ കേന്ദ്രസഹമന്ത്രിയായ ശ്രീ കെ സി വേണുഗോപാൽ അനുവദിച്ച അസംബ്ലി പന്തലും കാണാം.