എച്ച് എസ് ചെന്ത്രാപ്പിന്നി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്



2021 സെപ്റ്റംബർ ഹയർ സെക്കന്ററി സ്കൂൾ ചെന്ത്രാപ്പിന്നിയ്ക്ക് S P C യൂണിറ്റ് അനുവദിച്ചു. ഹയർ സെക്കന്ററി സ്കൂൾ ചെന്ത്രാപ്പിന്നിയിലെ S P C യൂണിറ്റിന്റെ ഓഫീസ് റൂം ഉദ്ഘാടനം 2021സെപ്റ്റംബർ 18 ശനിയാഴ്ച്ച ശ്രീ ഇ. ടി. ടൈസൺ മാസ്റ്റർ എം. എൽ എ നിർവ്വഹിച്ചു. CPOമാരുടെ ചാർജ് ശ്രീ ബിജു മോഹൻ ബാബു, ശ്രീമതി നീതു.വി.എസ് എന്നീ അദ്ധ്യാപകർക്ക്നൽകി. ഡ്രിൽ ഇൻസ്ട്രക്ടർ കയ്പമംഗലം സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ജോജോ. ടി. ബി സാർ ആണ്.ആദ്യ ബാച്ചിൽ 22 ആൺകുട്ടികളേയും 22 പെൺകുട്ടികളേയും എൻട്രൻസ് എക്സാം, ഫിസിക്കൽ ടെസ്റ്റ്, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുത്തു.നവംബർ മുതൽ ആഴ്ചയിൽ2 ദിവസം സ്റ്റുഡന്റ് പോലീസ് കാഡറ്റുകൾക്കായി ഡ്രില്ലും പരേഡും സ്കൂളിൽ ആരംഭിച്ചു.2021 ഡിസംബർ 30, 31 തിയ്യതികളിലായി S P C ക്രിസ്തുമസ് ക്യാമ്പ് സ്കൂളിൽ വച്ച് നടന്നു.ക്യാമ്പ് ഉദ്ഘാടനം കയ്പമംഗലം പോലീസ് സ്റ്റേഷൻ S.H.O ശ്രീ. സജിത്. ടി ഉദ്ഘാടനം ചെയ്തു.

കൊടുങ്ങല്ലൂർ എക്സൈസ് സർക്കിൾ ഓഫീസിന്റെ നേതൃത്വത്തിൽ വിമുക്തിയുടെ ഭാഗമായി
ഹൈസ്ക്കൂൾ വിദ്യാർത്ഥികൾക്കായി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് നടത്തി .
തൃശ്ശൂർ എക്സൈസ് ഡിവിഷനിലെ റിസോഴ്സ് പേഴ് സണും , ചാലക്കുടി എക്സൈസ് ഓഫീസിലെ
സിവിൽ എക്സൈസ് ഓഫീസറുമായ ശ്രീ ജദീർ പി എം നല്ല ശീലങ്ങളും , ലഹരിയും നിയമ
വശങ്ങളും എന്ന വിഷയത്തിൽ ക്ലാസ്സ് നടത്തി .