സാങ്കേതിക വിദ്യയുടെ പുതിയ സാധ്യതകൾ കുട്ടികളിലേക്ക് എത്തിക്കാൻ സഹായിക്കുന്ന little kites എന്ന ഐ ടി കൂട്ടായ്മ നമ്മുടെ സ്കൂളിലും നടപ്പാക്കി. 2024 ഓഗസ്റ്റ് 30 നായിരുന്നു പ്രിലിമിനറി ക്യാമ്പ് ഞങ്ങളുടെ സ്കൂളിൽ നടന്നത്. ദിനേശ് സർ ആയിരുന്നു കുട്ടികൾക്ക് ക്ലാസ്സ്‌ എടുക്കാൻ എത്തിയത്. അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുത്ത 21 കുട്ടികൾ അടങ്ങുന്നതായിരുന്നു ആദ്യ ബാച്ച്. പ്രിലിമിനറി ക്യാമ്പിൽ little കൈട്സ് ന്റെ ആവശ്യകതയെ പറ്റിയും ഐ ടി മേഖലയുടെ സ്വാധീനത്തെ പറ്റിയും ഒക്കെ വളരെ വിശദമായി തന്നെ ദിനേശ് സർ ക്ലാസ്സ്‌ എടുത്തു.

ഉച്ചയ്ക്ക് ശേഷം രക്ഷകർത്താക്കൾക്ക് ഉള്ള ബോധവൽക്കരണ ക്ലാസും നടന്നു.

എല്ലാ ആഴ്ചയിലും ബുധനാഴ്ച ഒരു മണിക്കൂർ ക്ലാസുകൾ എടുക്കാൻ തീരുമാനിച്ചു. കവിത ഓമനക്കുട്ടൻ, ശ്രീലക്ഷ്മി. ബി എന്നീ രണ്ടു അധ്യാപികമാരെ ലിറ്റിൽ കൈട്സ് മിസ്ട്രെസ് മാരായി തിരഞ്ഞെടുത്തു

മോഡ്യൂളുകൾ അനുസരിച്ച് കുട്ടികൾ എല്ലാ പ്രവർത്തനങ്ങളും നല്ല രീതിയിൽ തന്നെ പൂർത്തിയാക്കി. ബ്ലോക്ക്‌ പ്രോഗ്രാമിങ്, മീഡിയ ആൻഡ് ഡോക്യൂമെന്റഷൻ തുടങ്ങിയ പുതിയ മേഖലകൾ കുട്ടികൾ വളരെ അധികം താല്പര്യത്തോടെ സമീപിച്ചു. സ്കൂളിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങളുടെയും വീഡിയോ ഡോക്യൂമെന്റഷൻ ലിറ്റിൽ കൈട്സ് ന്റെ നേതൃത്വത്തിൽ ചെയ്യാൻ സാധിച്ചു.

ഈ വർഷത്തെ സബ് ജില്ലാ മത്സരങ്ങളുടെ വീഡിയോ കവറേജിനു ഉള്ള അവസരം ലഭിച്ചു.  ലിറ്റിൽ കൈട്സ് ന്റെ  കുട്ടികൾ വളരെ നന്നായി തന്നെ അവർക്ക് ലഭിച്ച assignment പൂർത്തിയാക്കി.

സ്കൂൾ യുവജനോത്സവം, ഫുട്ബോൾ ക്യാമ്പ്, എഴുത്ത് കൂട്ടം വായനാ കൂട്ടം, പഠനോത്സവം തുടങ്ങിയ നിരവധി സ്കൂൾ തല പരിപാടികളുടെ വീഡിയോ ഡോക്യൂമെന്റഷൻ ചെയ്യാൻ ലിറ്റിൽ കൈട്സ് കുട്ടികൾക്ക് സാധിച്ചു. സ്കൂളിലെ ആദ്യ ബാച്ച് എന്ന നിലയിൽ കുട്ടികൾ വളരെ മികച്ച രീതിയിൽ തന്നെ പ്രവർത്തനങ്ങൾ പൂർത്തിയാക്കി.

 
 


SI NO: NAME ADMISSION NUMBER
1 ABHIJITH R 12344
2 ABIN JACOB 12349
3 ABINAV LAJU 12254
4 ANANYA JAYAKUMAR 12347
5 ANANYA S KRISHNA 12327
6 ASHWIN SANAL 12253
7 ASWIN V 12345
8 CHRISTY SIJI 12273
9 GAYATHRI GIRISH 12343
10 INDHULEKHA DILEEP 12348
11 KEVIN SEBASTIAN 12264
12 KIRAN R 12224
13 KRISHNA PRIYA P 12252
14 MIDHILA A 12275
15 NANDANA M 12266
16 NAVEEN B 12263 -
17 SEBIN SANTHOSH 12225
18 SREERAJ R 12350
19 SUDHEESH S 12260
20 SUJEESH S 12259
21 VISHNU VIJAYAN 12223

ഉപജില്ലാ കലോത്സവം 2024

 
 

ലിറ്റിൽ കൈറ്റ്സ് സ്കുൾ തല ക്യാമ്പ് 2025

 
 
 

ലിറ്റിൽ കൈറ്റ്സ് സ്കുൾ തല ക്യാമ്പ് 2025 phase 2