എച്ച് എസ് അനങ്ങനടി/അക്ഷരവൃക്ഷം/നിഴൽ
നിഴൽ
രാത്രിയുടെ തീവ്രതയിൽ അയാൾ പതുക്കെ തന്റെ കാലുകൾ മുന്നോട്ട് വച്ചു.അതുവരെ ഇല്ലാത്തൊരു ഭയം അയാളുടെ ഉള്ളിൽ തിങ്ങിനിറയുന്നുണ്ടായിരുന്ന.ഇരുട്ടിന്റെ മറവിൽ ആരോ തന്നെ പിന്തുടരുന്നുണ്ടെന്ന് എന്ന് അയാൾക്ക് തോന്നി.അയാളുടെ മനസിൽ ഭയം കൂടി കൂടി വന്നു.ആ ഇരുട്ടിലും മറഞ്ഞും തെളിഞ്ഞും നിലാവിന്റെ വെളിച്ചമുണ്ടായിരുന്നു.അതു മാത്രമായിരുന്നു ഏക ആശ്വാസം. പിന്നീട് പുറകിൽ നിന്ന് തന്നെ ആരോ വിളിക്കുന്നതായി തോന്നി.ഭയം ഉള്ളിൽ പടർന്നു കയറിയപ്പോൾ അയാൾ തന്റെ കാലുകളുടെ വേഗത കൂട്ടി.കുറച്ചു ദൂരം ചെന്നപ്പോൾ അകലെ ഒരു റാന്തൽ വിളക്കിന്റെ വെട്ടം.അയാളിൽ ഒരു ആശ്വാസമുയർത്തി.വേഗത്തിൽ അയാൾ ആ വെളിച്ചം ലക്ഷ്യമാക്കി നീങ്ങി.അടുത്ത ചെന്നപ്പോഴാണ് അത് ഒരു പഴയ കെട്ടിടമാണ് എന്ന് മനസിലായത്. അയാൾ പതുക്കെ അകത്തേക്കു കയറി.അകത്ത് ഒരു അനക്കവുമില്ല .അയാൾ പതുക്കെ തന്റെ കാലുകൾ മുന്നോട്ട് വച്ചു.പെട്ടന്ന് തന്റെ പുറകിൽ,അയാൾ വേഗത്തിൽ നടന്നു പുറത്തേക്കിറങ്ങി.നോക്കിയപ്പോൾ അയാൾ കണ്ടത് തന്റെ നിഴൽ മാത്രമായിരുന്നു.തന്നെ ഇത്ര നേരം പിന്തുടർന്ന് കൊണ്ടിരുന്നതും ആ ഇരുട്ടിൽ തനിക്ക് കൂടെ വന്നതും ആ നിഴൽ മാത്രമായിരുന്നു.
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഒറ്റപ്പാലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഒറ്റപ്പാലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- പാലക്കാട് ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ