എച്ച് എസ്സ് രാമമംഗലം/അക്ഷരവൃക്ഷം/ രോഗപ്രതിരോധം
രോഗപ്രതിരോധം
രോഗം വന്നിട്ട് ചികിത്സയിൽ ഇരിക്കുന്നതിനേക്കാൾ ഭേദം രോഗം വരാതെ സൂക്ഷിക്കുക എന്നതാണ് രോഗപ്രതിരോധത്തിന്റെ ആപ്തവാക്യം.രോഗം വന്നിട്ട് ചികിത്സിച്ചു കളയാം എന്നു വിചാരിച്ചാൽ ആ ചികിത്സയ്ക്ക് വരുന്ന ചെലവ്,രോഗിക്ക് വരുന്ന അനാരോഗ്യം,അതുമൂലം കുറച്ചുദിവസം ജോലിക്ക് പോകാൻ പറ്റാത്ത അവസ്ഥ മുതലായ ധാരാളം പ്രശ്നങ്ങൾ സംജാതമാകുന്നു.അതേ സമയം ആ രോഗം വരാതെ തടഞ്ഞു നിർത്താൻ നമുക്ക് സാധിച്ചാൽ അത് എത്രയോ പ്രയോജനപ്രദമാണ്. രോഗം വരാതെ നമുക്ക് എങ്ങനെ തടഞ്ഞുനിർത്താൻ സാധിക്കും.ഇതിനായി നാം സ്വയം സ്വീകരിക്കുന്ന മുൻകരുതലുകൾ,പ്രതിരോധ മരുന്നുകൾ,പ്രതിരോധ കുത്തിവെപ്പുകൾ എന്നിങ്ങനെ പലവിധ മാർഗങ്ങൾ ഉണ്ട്.വ്യക്തി ശുചിത്വവും പരിസര ശുചിത്വവും രോഗപ്രതിരോധ ത്തിൽ വളരെ പ്രധാനമാണ്. ദിവസവും സോപ്പ് തേച്ചു കുളിക്കുക,എവിടെയെങ്കിലും പോയി വന്നാൽ കൈയും മുഖവും സോപ്പിട്ട് കഴുകുക,കൃത്യമായി നഖം വെട്ടുക, ആഹാരത്തിന് മുമ്പ് കൈ സോപ്പിട്ട് കഴുകുക,മലമൂത്ര വിസർജനത്തിനു ശേഷം കൈ സോപ്പിട്ട് കഴുകുക എന്നിവ വ്യക്തിശുചിത്വത്തിൽ പ്രധാനമാണ്. നമ്മുടെ മാലിന്യം അന്യന്റെ പറമ്പിലേക്ക് വലിച്ചെറിയുന്ന ശീലം പരിസര ശുചിത്വത്തെ പ്രതികൂലമായി ബാധിക്കുന്നു.നമ്മുടെ പരിസരത്തുള്ള മാലിന്യം നാം തന്നെ സ്വയം സംസ്കരിക്കേണ്ട താണ്. കൊറോണ H 1 N1 പനി മുതലായ രോഗങ്ങൾ ഉള്ള അവസരത്തിൽ മേൽപ്പറഞ്ഞ ശീലങ്ങൾ കൂടാതെ സാമൂഹ്യ അകലം പാലിക്കലും മുഖാവരണം ധരിച്ച് ശീലിക്കലും പരമ പ്രധാനമാണ്.ഡിഫ്തീരിയ,ടെറ്റനസ്, **കരുതൽ ആണ് പ്രധാനം ഓരോ വ്യക്തിയും കരുതലോടെ നീങ്ങിയാൽ രോഗങ്ങളെ തടഞ്ഞു നിർത്താം.അതുവഴി സമൂഹത്തിനും രാജ്യത്തിനും നമുക്ക് മാതൃകയാകാം.*
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പിറവം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പിറവം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 03/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം