എച്ച് എസ്സ് രാമമംഗലം/അക്ഷരവൃക്ഷം/ നാലു മലകളുടെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
നാലു മലകളുടെ ഗ്രാമം

ഒരിടത്ത് രണ്ട് അയൽ   ഗ്രാമങ്ങൾ ഉണ്ടായിരുന്നു. ഈ ഗ്രാമങ്ങൾ വളരെ സൗഹൃതത്തോടുകൂടിയാണ് കഴിഞ്ഞിരുന്നത് ഒരു ഗ്രാമത്തിലെ ആളുകളുടെ ബന്ധുക്കൾ അടുത്ത ഗ്രാമത്തിലായിരുന്നു.  പക്ഷെ ഇവരുടെ പ്രശ്നം എന്തന്ന് വച്ചാൽ ഒരു ഗ്രാമത്തിലുള്ളവർക്ക് അടുത്ത് ഗ്രാമത്തിലേക്ക് കടക്കണമെങ്കിൽ നാലു മല മറികടക്കണമായിരുന്നു നാലു മല കയറാൻ തന്നെ 4 ദിവസം വേണം അതുകൊണ്ട് തന്നെ ഇവർ എല്ലാവരും ചേർന്ന് മല പൊളിക്കുന്ന പണി തുടങ്ങി അങ്ങനെ അവർ ഒന്നമത്തെ മല പൊളിച്ചു രണ്ടാമത്തെ   മല പൊളിച്ചു ഒടുവിൽ മുന്നാമത്തെയും അവർ പൊളിച്ചു നാലാമത്തെ പൊളിക്കാൻ നേരത്താണ് കഠിനമായി മഴ പെയ്യാൻ തുടങ്ങുന്നത്  അപ്പോൾ അപ്പുറത്തെ ഗ്രാമക്കാർ ഇപ്പുറത്തു വന്നു കൂടി  അപ്പോഴാണ് അവരുടെ അപ്പുപ്പൻമാർ മറ്റും ചേർന്ന് നിർമ്മിച്ച തടയണ കഠിന മഴ കാരണം തകർന്നു പോയി എന്ന്. പെട്ടന്ന് തന്നെ അപ്പുറത്തെ ഗ്രാമം മൊത്തം വെളളമാൽ നിറയുന്ന കാഴ്ച ഇവർ കണ്ടു പെട്ടന്ന് തന്നെ എല്ലാ നാട്ടുകാരും ചേർന്ന് മലയുടെ അരകിലായി നിന്നു അവരുടെ ഭാഗത്തു മാത്രം വെള്ളം അടുത്തില്ല വെറേ പരമാവധി സാധനം അടിച്ചു എടുത്തു കൊണ്ട് വെളളം ഒഴുകുന്നത് അവർ കാണാനിടയായി അപ്പോഴാണ് അവർക്ക് ഒരു കാര്യം മനസ്സിലായത് മലയുടെ അപ്പുറത്തേക്ക് കൃഷി വികസിപ്പിക്കുന്നതിനും അപ്പുറത്തെ ജന തിരക്ക് കുറക്കുന്നതിനുംവേണ്ടിയാണ് അവരുടെ പിതാമഹൻമാർ തടയണ നിർമിച്ചതെന്ന് തടയണ പൊട്ടിയാൽ അവർക്ക് അപ്പുറത്തെ നാട്ടിൽ പോയി ജിവിക്കാം നാലു മലകളുള്ളതു കൊണ്ട് അവിടത്തേക്കു വെള്ളത്തിന്റെ ഒരു അംശം പോലും എൽക്കുകയില്ല ഇതായിരുന്നു അവരുടെ മനസ്സിൽ ഉണ്ടായിരുന്നത് പക്ഷെ അവരുടെ പുതിയ തലമുറ ഇതൊന്നും മനസിലാക്കാതെ വിപരീതമായി പ്രവർത്തിച്ചു ഇതു അവർക്കു വിനയായി ആ ഒരു മലയുള്ളതു കൊണ്ട് അവർ മരിക്കാതെ രക്ഷപെട്ടു ഒരു  പക്ഷെ പ്രകൃതി അവരെ രക്ഷച്ചതാവും.

ഗണേഷ് ഡി മണി
8 C എച്ഛ് എസ് രാമമംഗലം
പിറവം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കഥ