Schoolwiki സംരംഭത്തിൽ നിന്ന്
Kunju kuruviyude prarthana
കുന്നിക്കുരു കാട്ടിലെ ഞാവൽ മരത്തിന്റെ ചില്ലയിലായിരുന്നു കുഞ്ഞു കുരുവിയുടെ കൂട്. ആ ഞാവൽ മരത്തിൽ ധാരാളം പക്ഷികൾ കൂടു കൂട്ടിയിരുന്നു ഞാവൽ പഴം പഴുക്കുമ്പോൾ പക്ഷികൾ എല്ലാം ആഹ്ലാദത്തോടെ വിശപ്പകറ്റി. അങ്ങനെ ഇരിക്കെ കുഞ്ഞു കുരുവി മൂന്നു മുട്ടകളിട്ടു. ആ മുട്ടകൾ അവൾ താഴത്തും തലയിലും വെക്കാതെ പൊന്നുപോലെ നോക്കി. അങ്ങനെ ഒരു ദിവസം തീറ്റ തേടി തിരിച്ചു വന്ന കുഞ്ഞു കുരുവി ആ കാഴ്ച കണ്ട് ഞെട്ടി. ദുഷ്ടരായ മനുഷ്യർ കൊളുത്തിയ തീ കാടിനെ വിഴുങ്ങിക്കൊണ്ടിരിക്കുന്നു!! പക്ഷികൾ കൂട്ടത്തോടെ നിലവിളിച്ചുകൊണ്ട് പറക്കുന്നു. തന്റെ മുട്ടകളെ രക്ഷിക്കാനാവാതെ അവൾ തേങ്ങിക്കൊണ്ട് കൂടിനു ചുറ്റും പറന്നു. സ്വാർത്ഥ ലാഭത്തിനായി വനസമ്പത്തിന് തീവെച്ച മനുഷ്യരെ അവൾ ശപിച്ചു. വീട് നഷ്ടപ്പെട്ട ജീവികൾ ജീവനുവേണ്ടി ഓടിക്കൊണ്ടിരിക്കുന്നു. കുഞ്ഞു കുരുവി ദൈവത്തെ ഉള്ളുരുകി വിളിച്ചു. അല്ലയോ ദൈവമേ..... ഒരു തെറ്റും ചെയ്യാത്ത ഞങ്ങളെ എന്തിനാണ് ഇങ്ങനെ ശിക്ഷിക്കുന്നത്... ഈ തീ അണയ്ക്കാൻ ഞങ്ങൾക്ക് കഴിവില്ല. എന്റെ പൊന്നുമക്കളെ രക്ഷിക്കാൻ എനിക്കാവില്ല... ഞാനും ഇവർക്കൊപ്പം കിടന്നു വെന്തു മരിക്കും. അപ്പോഴാണ് എല്ലാ മൃഗങ്ങളോടും ഒത്തുചേരാൻ അറിയിച്ചുകൊണ്ട് സിംഹരാജന്റെ ഗർജനം കേട്ടത്. സിംഹരാജൻ പറഞ്ഞു... നമ്മുക്ക് ഈ തീ അണച്ചെ പറ്റു. ഇത് നമ്മുടെ ജീവൻ മരണ പോരാട്ടം ആണ്. എല്ലാവരും തയ്യാറാകൂ... ആറ്റിലെ വെള്ളം തിരിച്ചു വിട്ടും ആനകൾ തുമ്പിക്കയ്യിൽ വെള്ളം നിറച്ചു തേവിയും എല്ലാവരും ഒത്തൊരുമിച്ചു ശ്രമിച്ചു. എന്നാൽ പടർന്നു പിടിച്ച അഗ്നിയുടെ ചെറിയൊരു ഭാഗമേ അതുകൊണ്ട് അണയ്ക്കാനായുള്ളു. പേടിച്ചു വിറച്ചിരിരിക്കുന്ന മൃഗങ്ങളുടെ കണ്ണിൽ കുളിരു നിറച്ചുകൊണ്ട് മാനത്തു കാർമേഘങ്ങൾ ഇരുണ്ടുകൂടാൻ തുടങ്ങി. കോരിച്ചൊരിഞ്ഞ മഴ കാട്ടുതീ കെടുത്തു. ദൈവത്തിന് ഒരു നൂറു നന്ദി പറഞ്ഞു കുഞ്ഞു കുരുവി മൂന്നു മുട്ടകളെയും താലോലിച്ചു ആ കാട്ടിൽ തന്നെ ജീവിച്ചു.
സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 31/ 07/ 2024 >> രചനാവിഭാഗം - കഥ
|