എച്ച്. സി. എച്ച്. എസ്സ്. മാപ്രാണം/അക്ഷരവൃക്ഷം/പ്രതീക്ഷ

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതീക്ഷ

വൃക്ഷത്തലപ്പുകൾ കാറ്റിലാടി
പൊൻമണിനെല്ലോ വരമ്പിൽ ചാഞ്ഞു
കളകളം പുഴയിലെ കുഞ്ഞോളങ്ങൾ
ചാറ്റൽ മഴയ്ക്കോ പുതുമൺഗന്ധം!

ഭൂമിയെ തരളിതയാക്കുന്നവൻ
തീർത്ഥത്താൽ ഭൂമിയെ പൊന്നാക്കിയോൻ
ചോരയാൽ യുദ്ധഭൂവാക്കിടുന്നോ..!
നാശത്തിലേക്കൊരു പാതയിതോ..!

കണ്ണെത്തുന്നിടത്തെല്ലാം ശൂന്യപാത
കോവിഡോ താണ്ഡവമാടിടുന്നു
മാനുഷർക്കിന്നന്യമായീടുന്നു
ഭൂമിയിൽ ക്രൂരമാം മാനസങ്ങൾ

ഇങ്ങുഞാനിന്നിതാ നിന്നിടുന്നു
യാത്രകൾ തീർന്നൊരീ സൂര്യനൊപ്പം
ദൈവമേ കാക്കണേ ഭൂതലത്തെ
നാളെയുദിക്കണേ തെളിമയോടെ !!!
 

ഡെറിക് ഡിക്സൻ
8 B ഹോളിക്രോസ് ഹൈസ്കൂൾ മാപ്രാണം
ഇരിഞ്ഞാലക്കുട ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത