എച്ച്. എസ്. എസ് ചളവറ/അക്ഷരവൃക്ഷം/രോഗ പ്രതിരോധത്തിൽ സാങ്കേതിക വിദ്യയുടെ പങ്ക്

Schoolwiki സംരംഭത്തിൽ നിന്ന്
രോഗ പ്രതിരോധത്തിൽ സാങ്കേതിക വിദ്യയുടെ പങ്ക്


ലൊക്കേഷൻ ട്രാക്കിംങ്ങ്

സർക്കാറുകൾ ഏറ്റവും കൂടുതൽ ഉപ യോഗിക്കുന്ന സാങ്കേതികവിദ്യ. ഫോണുകൾ നൽകുന്ന ലൊക്കേഷൻ വിവരങ്ങളിലൂ ടെ ആളുകൾ എവിടെയാണെന്ന് ട്രാക്ക് ചെയ്യുന്നത് രോഗ നിർണ്ണയപ്പെടുന്നതിനു മുമ്പ് രോഗബാധിതരായ വ്യക്തികൾ എവിടെ പോയി എന്നും എത്രപേർ രോഗിയുമായി അടുത്തുണ്ടെന്നും തിരിച്ചറിയുന്നതിൽ നിർണായകമാണ്

സിസി ടിവി ഇറ്റലിയിൽ നിന്ന് മടങ്ങി യെത്തിശേഷം കേരളത്തിലെ പത്തനംതിട്ട ജില്ല യിലെ മൂന്ന് പേരടങ്ങുന്ന ഒരു കുടുംബം കൊവിഡ് - 19 ന് പൊസിറ്റീവ് ആയപ്പൊൾ, കുടുംബം പല സ്ഥലങ്ങളും സന്ദർശിച്ചതൊയും ഒരാഴ്ച മുമ്പ് നിരവധി ആളുകളെ കണ്ടുമുട്ടിയതായും പ്രാദേശിക അധികാരികൾ മനസ്സിലാക്കി. അവർ താമസിച്ചിരുന്ന പ്രദേശങ്ങളിൽ നിന്നുള്ള സി സി ടി വി ദൃശ്യങ്ങൾ അവലോകനം ചെയ്ത്

കുടുംബത്തെ ബന്ധപ്പെട്ട 900 പേരെ പ്രാദേശിക ഭരണകൂടം 

കണ്ടെത്തി. ദക്ഷിണ കൊറിയയും സിംഗപ്പൂരും സി ടി വി കോണ്ടാക്ട് ട്രേസിംങിന് വ്യാപകമായി ഉപയോഗിക്കുന്നു

  • സ്മാർട്ട്ഇമേജിംഗ്*


ആൾക്കൂട്ടത്തിൽ പനി ബാധിച്ചവരെ തിരിച്ചറിയാൻ പവർ തെർമൽ ക്യാമറകൾ ഉപയോഗിക്കുന്നു മുഖം മൂടി ധരിക്കാത്തവരെ തിരിച്ചറിയാൻ ഫേഷ്യൽ റെക്കഗ്നിഷൻ സംവിധാനങ്ങളും ഉപയോഗിക്കുന്നു

റൊബൊട്ടുകളും ഡ്രൊണുകളും ഡോക്ടർമാർക്കിടയിൽ അണുബാധയുടെ വ്യാപനം നിയന്ത്രിക്കുന്നതിനും കൊവിഡ് -19 രൊഗികളുമൊയുള്ള പതിവ് സമ്പർക്കം കുറയ്ക്കുന്നതിനും ലൊകമെമ്പൊടുമുള്ള ആശുപത്രികൾ റൊബൊട്ടിക്സിലേക്ക് തിരിയുന്നു. കൊവിഡ് -19 വാർഡുകളിൽ ഹ്യൂമനോയിഡ്‌ ഇ എൽ എഫ് എന്ന 92 സെന്റിമീറ്റർ ഉയരമുള്ള റൊബൊട്ട് പരീക്ഷിക്കൊൻ ദില്ലിയിലെ എയിoസ് തീരുമാനിച്ചു . റൊബട്ടിന് സ്വയം ഭരണത്തോടെ സഞ്ചരിക്കാനും2.9 കിലൊമീറ്റർ വേഗതയിൽ സഞ്ചരിക്കാനും കഴിയും. ഇൻ-ബിൽറ്റ് 3 ഡി, എച് ഡി ക്യാമറകൾ ഉപയോഗിച്ച് എല്ലാ പ്രവർത്തനങ്ങളും റെക്കോർഡ് ചെയ്യുവാനും ഡൊക്ടർമാർക്കും നഴ്‌സുമാർക്കും വിദൂരമായി രോഗികളുമായി സംവദിക്കാനും സുഹൃത്തുക്കളെയും കുടുംബൊംഗങ്ങളെയും ആശയവിനിമയം നടത്താനും ഇത് സഹായിക്കുന്നു ഹൊംഗ്രൂൺ റൊബൊട്ടിക് കമ്പനിയായ മിലഗ്രൊ വികസിപ്പിച്ചെടുത്ത ഹ്യൂമനൊ യിഡ് റൊബൊട്ട് അതിന്റെ പാതയിലെ വസ്തുക്കളെ കണ്ടെത്തുന്നതിന് ലീഡർ (ലൈറ്റ് ഡിറ്റക്ഷൻ ആൻഡ് റേഞ്ചിംഗ്), സ്ലാം സൊങ്കേതികവിദ്യകളും ഉപയോഗിക്കുന്നു അതിനൊൽ കൂട്ടിയിടി ഒഴിവാക്കാനും സ്വതന്ത്രമായി സഞ്ചരിക്കാനും കഴിയും. ഇതിന് 60 ലധികം സെൻസറുകളുണ്ട്. 8 മണിക്കൂർ വരെ നീണ്ടുനിൽക്കുന്ന ഓട്ടൊ /ചാർജ് സവിശേഷതയുള്ള റൊബൊട്ട് ബൊറ്ററിയിൽ പ്രവർത്തിക്കുന്നു. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട ചൈനീസ് നഗരമായ വുഹൊനിൽ മാർച് ആദ്യം ഒരു ഐസൊലേഷൻ വാർഡ് തുറന്നു. രോഗികളുടെ താപനില എടുക്കുന്നതും ഭക്ഷണവും മരുന്നും നൽകുന്നതും വാർഡിനെ അണുവിമുക്തമൊക്കുന്ന തുമെല്ലാം റൊബൊട്ടുകളാണ് അതുപൊലെ തന്നെ ആശുപത്രികൾ വൃത്തിയാക്കുവാൻ സിംഗപ്പൂരും റൊബൊട്ടുകളെ ഉപയോഗിക്കുന്നു റൊബൊട്ടുകളുടെ ഉപയോഗം മൂലം ആരൊഗ്യ പ്രവർത്തകരെ വൈറസ് ബാധിക്കാനുള്ള സാധ്യതയും ഒഴിവാക്കുന്നു.

അയൂബ് ഇഹ്സാൻ
10 H എച്ച്. എസ്. എസ് ചളവറ
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം