എച്ച്. എസ്. എസ് ചളവറ/അക്ഷരവൃക്ഷം/ന്യൂ ജെൻ കീടാണു
ന്യൂ ജെൻ കീടാണു
ഞാനാണ് കീടാണു. ഞങ്ങൾ പൂർവ്വികരായി ഇവിടെ തന്നെ ഉള്ളവരാണ്. പക്ഷെ ഞാൻ ന്യൂ ജെൻ കീടാണു ആണെന്നു മാത്രം. ഞാനാണ് കൊറോണാ വൈറസിൽ ഒരാളായ കോവിഡ്- 19. ഞാൻ ഉലകം ചുറ്റാൻ ഇറങ്ങിയതാ. കുറെ നേരമായി കറങ്ങി നടക്കുന്നു. ഞാൻ ആരുടെ ദേഹത്തു കയറും! ഹൊ, ആരെയും കാണുന്നില്ലല്ലോ! എല്ലാ ആളുകളും വീട്ടിൽ തന്നെ ഇരിപ്പായോ! പണി കിട്ടിയോ ? അപ്പോഴാണ് അപ്പു അമ്മയുടെ കണ്ണുവെട്ടിച്ച് കൂട്ടുകാരെ തേടിയിറങ്ങിയത് "ഹ ഹ ഹ .... ഒരാളെക്കിട്ടി അവൻ്റെ ദേഹത്ത് കയറിക്കൂടാം." അപ്പു കൂട്ടുകാരെ കണ്ട് മടങ്ങി വീട്ടിലെത്തി. " നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ പുറത്തൊന്നും കറങ്ങി നടക്കരുതെന്ന്?" "വേഗം പോയി സോപ്പ് ഉപയോഗിച്ച് നന്നായി കുളിച്ചു വരൂ." അമ്മ മകനെ ഉപദേശിച്ചു. "അയ്യോ! സോപ്പ്.... സോപ്പ്.... എന്നെ ഇപ്പോൾ തന്നെ കൊല്ലുമോ?." ഇത് ദൈവത്തിൻ്റെ സ്വന്തം നാടാണ് എന്നറിഞ്ഞിട്ടു വന്നതാ. എനിക്ക് മാത്രം ഈ നാട്ടിൽ സ്ഥാനമില്ല. അയ്യോ! എന്നിൽ നിന്നും ജീവൻ വിട്ടകലുന്നേ....... "
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഷൊർണ്ണൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഷൊർണ്ണൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പാലക്കാട് ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം