വെട്ടം തരുന്ന സൂര്യനറിയില്ല
ഇനി എത്ര നാൾ ഇങ്ങനെ ഉദിക്കുമെന്ന്.
പൗർണ്ണമിയും അമാവാസിയും നമുക്കായ് സമ്മാനിക്കുന്ന പുഴയ്ക്കറിയില്ല ഇനി എത്ര നാൾ ഇങ്ങനെ തുടരുമെന്ന് .
പടർന്ന് പന്തലിച്ചു നില്ക്കുന്ന വൃക്ഷങ്ങൾക്കറിയില്ല ഇനി എത്ര നാൾ നമ്മുക്ക് തണലേകുമെന്ന്.
ഓരോ ജീവനും ഏറ്റുവാങ്ങുന്ന മണ്ണിനറിയില്ല ഇനിയെത്ര നാൾ ഞാൻ സുരക്ഷിത യായിരിക്കുമെന്ന് .
എല്ലാ വ്യഥകളും പേറുന്ന പുഴയ്ക്കറിയില്ല ഇനിയെത്ര നാൾ ഞാൻ ഒഴുകുമെന്ന് .
എപ്പോഴും തേങ്ങുന്ന ഭൂമിയ്ക്കറിയില്ല
ഈ ദുഃഖമെല്ലാം എത്ര നാൾ കാണേണ്ടി വരുമെന്ന്.