എച്ച്. എസ്. എസ് ചളവറ/അക്ഷരവൃക്ഷം/ആരോഗ്യവും പരിസ്ഥിതിയും

Schoolwiki സംരംഭത്തിൽ നിന്ന്
ആരോഗ്യവും പരിസ്ഥിതിയും
 ലോകമെമ്പാടും ബാധിച്ചിരിക്കുന്ന  കൊറോണ വൈറസ് (കൊവിഡ് 19) നാശം സൃഷിച്ചിരിക്കുകയാണല്ലോ. രോഗപ്രതിരോധ ശേഷി കുറഞ്ഞവരെയാണ് ഈ രോഗം എളുപ്പത്തിൽ ബാധിക്കുന്നത്. അതുകൊണ്ട് ആരോഗ്യമുള്ള ശരീരം ഉണ്ടാക്കിയെടുക്കേണ്ട ഉത്തരവാദിത്വം നമ്മുക്കുണ്ട്.  നമ്മുടെ ആരോഗ്യം നിലനിർത്താൻ ദിവസവും രാവിലെ യോഗയും മറ്റു വ്യായാമവും ചെയ്യുന്നത് നന്നായിരിക്കും.  എന്നാൽ മദ്യപാനവും മറ്റു ലഹരി പാതാർത്ഥങ്ങളു ടെ ഉപയോഗവും വ്യാധികൾ സ്വയം വിളിച്ചിവരുത്തുന്നവയാണ് എന്ന ഉത്തമ ബോധ്യം നമുക്കുണ്ടായിട്ടും അതിൽ അടിമ പെട്ട് ഒരു വിഭാഗം ജനങ്ങൾ ആരോഗ്യം നശിപ്പിക്കുന്നു. അവർ ആരോഗ്യത്തെ മാത്രമല്ല 
 സമൂഹത്തിന്റെയും നാശം വരുത്തുവാൻ ശ്രെമിച്ചു കൊണ്ടിരിക്കുകയാണ്. 
 ആരോഗ്യം പോലെ അതിപ്രധാനമാണ് പരിസ്ഥിതി സംരക്ഷണവും. പരിസ്ഥിതി പരിപാലനം നമ്മുടെ കടമയാണ്. അലക്ഷ്യമായി പുറംതള്ളുന്ന മാലിന്യങ്ങളിൽനിന്നാണ് പലതരത്തിലുള്ള രോഗങ്ങളും ഉണ്ടാവുന്നത്. നമ്മുടെ വീടാണ് പരിസ്ഥിതി അതിനൽ വീട് ശുചീകരിക്കുന്ന പോലെ പരിസ്ഥിതിയും ശുചീകരിക്കണം.  തന്മൂലം രോഗങ്ങളെ ഒരു പരിധിവരെ നമുക്ക് അകറ്റിനിർത്താൻ സാധിക്കും.
 ഇന്ന് നമ്മുടെ രാജ്യം ലോകത്തിനുതന്നെ മാതൃകയായി നിലകൊള്ളുന്ന ഈ അവസരത്തിൽനമ്മൾ ഇനിയെങ്കിലും ഈ രണ്ടു കാര്യങ്ങളും ഒരു വിട്ടുവീഴ്ചയും കൂടാതെ നടപ്പിലാക്കണം. അങ്ങനെ ആരോഗ്യമുള്ള ശരീരവും   ആരോഗ്യമുള്ള പരിസ്ഥിതിയും നമുക്ക് സ്വന്തമാക്കാം. രോഗങ്ങളിൽനിന്നും മുക്തി നേടാം...
ആദിത്യ കൃഷ്ണൻ എം
8 C എച്ച്. എസ്. എസ് ചളവറ
ഷൊർണ്ണൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം