എച്ച്. എസ്സ്. എസ്സ്. പനങ്ങാട്/ഫിലിം ക്ലബ്ബ്
2022-23 വരെ | 2023-24 | 2024-25 |
പ്രവേശനോത്സവം 2.0
കേരളപ്പിറവി ദിനത്തിൽ ദീർഘകാല മൊബൈൽ ഉപയോഗത്തിലൂടെ അതിനടിമപ്പെട്ടുപോയ കുട്ടിയുടെ കഥപറയുന്ന പ്രവേശനോത്സവം 2.0 എന്ന ഹ്രസ്വചിത്രം പുറത്തിറക്കി. അധ്യാപികമാരായ കെ. പി. ബീത്തു, നിത്യ സി. പി, കെ. എച്ച് നീലിമ എന്നിവരും അനിറ്റ, ശ്രേയ പി. എസ്, വൈഷ്ണവി ടി, എസ്, ദേവിക, ദേവീകൃഷ്ണ, ദേവനന്ദ് എന്നിവർ വേഷമണിഞ്ഞു.
തണൽ
2021 ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച് തണൽ എന്ന ഹ്രസ്വചിത്രം നിർമ്മിച്ചു. അദ്ധ്യാപകനായ എം അഖിലേശ് സംവിധാനം ചെയ്ത ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഡോ എം വി വിവേക് മാസ്റ്ററാണ് എഴുതിയത്. പ്രധാനാധ്യാപിക എ പ്രീതി അദ്ധ്യാപികമാരായ കെ. പി. ബീത്തു, സി. പി. നിത്യ, രമ്യ കെ. ആർ, രശ്മി കെ. എ, പ്രസീന. എൻ. പി എന്നിവരും സജിൻ ആർ കൃഷ്ണ, സാജൻ പി. വി വിദ്യാർത്ഥിനിയായ അനീറ്റ എന്നിവർ വേഷമിട്ടു. ചിത്രത്തിൽ ദിവ്യജിത്ത് അഞ്ഞൂരിന്റെ വരികൾക്ക് മേച്ചേരി ഹരികൃഷ്ണൻ നമ്പൂതിരി ഈണം നൽകി. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചത് വിഷ്ണു വി എം ആണ്.
പിറവി
2021 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പിറവി എന്ന ഷോട്ട് ഫിലിം നിർമ്മിച്ചു. സംസ്കൃത അദ്ധ്യാപകനായ ഡോ വിവേക് എം വി രചന നിർവ്വഹിച്ച പിറവിയുടെ സംവിധായകൻ ഇംഗ്ലീഷ് അദ്ധ്യാപകനായ എം അഖിലേശ് ആണ്. വിദ്യാർത്ഥികളായ അവന്തിക, സായ് കീർത്തന, ഭദ്ര എന്നിവരും അദ്ധ്യാപികമാരായ കെ പി ബീത്തു, ടി ആർ രേഖ, രശ്മി കെ എ. എന്നിവരും ജ്യോത്സന അഖിശ്, ഗിരീഷ് കെ സി എന്നിവരും വേഷമിട്ടു. വിഷ്ണു വി എം ഛായഗ്രഹണം നിർവ്വഹിച്ച ചിത്രത്തിൽ പാടിയത് ഗായിക ദുർഗ്ഗാ വിശ്വനാഥാണ്.