ഭ്രാന്തൻ

അജ്ഞാതൻ ആരാഞ്ഞു
ആരാണ് ഭ്രാന്തൻ
അമ്മതൻ മടിയിലൂയലാടുമാ
കുരുന്നുപറഞ്ഞു,
തെരുവിൽ ഭാണ്ഡംപേറുമാ
തെരുവുതെണ്ടിയാണു ഭ്രാന്തൻ
അപ്പോഴതാരോ
അശരീരിയൽ ചൊല്ലി
അനാട്ടമിഹാളിൽ അട്ടഹസിക്കുമാ
അജ്ഞാത പ്രൊഫസറാണു ഭ്രാന്തൻ
അനന്തമാം ലോകത്തെ പാടിപുകഴ്ത്തുമാ
അന്ധനാം കവിയാണു ഭ്രാന്തൻ
എല്ലാം ശ്രവിക്കവെ
ആരോ പറഞ്ഞു
നോട്ടുകെട്ടുകൾ തേടിയലയും
പരിഷ്കാരിയാം മനുഷ്യാ
നീയാണു ഭ്രാന്തൻ
നീയാണു ഭ്രാന്തൻ


ശ്രേയ പി എസ്
8 എച്ച് എസ് എസ് പനങ്ങാട്
കൊടുങ്ങല്ലൂർ ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത