എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/HS

Schoolwiki സംരംഭത്തിൽ നിന്ന്

ഹൈസ്ക്കൂൾ വിഭാഗം

 1952 ഈ വിദ്യാലയം ഹൈസ്ക്കൂളായി ഉയർത്തി. 1954 ൽ ആദ്യ ബാച്ച് സ്ക്കൂൾ ഫൈനൽ പരീക്ഷയെഴുതി. എല്ലാവർഷവും നികച്ച വിജയശതമാനം നേടുന്നുണ്ട്. കഴിഞ്ഞ രണ്ടു ദശാബ്ദത്മായി 98-100 ആണ് എസ്.എസ്.എൽ.സി. പരീക്ഷയുടെ വിജയശതമാനം. 2014 - 2015 അദ്ധ്യയനവർഷം മുതൽ എട്ടാം ക്ലാസ്സിൽ ഇംഗ്ളീഷ് മീഡിയം ഡിവിഷൻ ആരംഭിച്ചു. 2016-17 ൽ ആദ്യ ഇംഗ്ളീഷ് മീഡിയം ബാച്ച് എസ്.എസ്.എൽ.സി. പരീക്ഷ എഴുതി, 100% വി‍യം നേടി. മികച്ച സയൻസ് ലാബുകൾ ഹൈസ്ക്കൂൾ വിഭാഗത്തിനുണ്ട്. ഹൈസ്ക്കൂൾ വിഭാഗത്തിലെ എല്ലാ ക്ലാസ്സുകളും ഇപ്പോൾ ഹൈടെക് മുറികളിലാണ് നടക്കുന്നത്. 2017-18 വർഷത്തിൽ 4 മുറികളും 2018-19 ൽ 3 മുറികളും ഹൈടെക്ക് ആക്കിമാറ്റിയിട്ടുണ്ട്. വിദ്യാർത്ഥികളുടെ കഴിവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധ ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ട്.

മികവുത്സവം 2018

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിന്റെ മികവുത്സവം 2018 ഏപ്രിൽ 8 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 1.30ന് പൂവക്കുളം വനം അംഗനവാടിയിൽ വച്ച് ആഘോഷിച്ചു. സ്ക്കൂൾ സ്റ്റാഫ് സെക്രട്ടറി ശ്രീ. കുര്യൻ ജോസഫിന്റെ ആദ്ധ്യക്ഷത്തിൽ ഉദ്ഘാടനയോഗം നടന്നു. അദ്ധ്യാപകൻ ശ്രീ പ്രകാശ് ജോർജ് കുര്യൻ മികവുത്സവത്തിന്റെ ലക്ഷ്യങ്ങൾ വിശദമാക്കി. ആഘോഷപരിപാടികളുടെ ഉദ്ഘാടനം കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിലെ പൂർവ്വവിദ്യാർത്ഥിയും വെളിയന്നൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗവുമായ ശ്രീ. രാജു ജോൺ ചിറ്റേത്ത് നിർവ്വഹിച്ചു. പൂർവ്വവിദ്യാർത്ഥിയും പൂവക്കുളം വനം അംഗനവാടിയിലെ അദ്ധ്യാപികയുമായ ശ്രീമതി ഷിജി ബിനു ആശംസകൾ അർപ്പിച്ചു സംസാരിച്ചു. യോഗത്തിൽ സ്ക്കൂളിലെ അദ്ധ്യാപകരായ ശ്രീ. അനിൽ ബാബു കെ. സ്വാഗതവും ശ്രീമതി ഗീതാദേവി എം. കൃതജ്ഞതയും പറഞ്ഞു. യോഗാനന്തരം വിദ്യാർത്ഥികളുടെ മികവുറ്റ പ്രകടനങ്ങൾ അരങ്ങേറി. മലയാള കാവ്യലോകത്തെ കരുത്തുറ്റ കവിതകൾ അവതരിപ്പിച്ചത് കുമാരി നവ്യാ മനോജ് ആണ്. തുടർന്ന് മാപ്പിളപ്പാട്ടിന്റെ തേനൂറും ഇശലുകളുമായി മാസ്റ്റർ അഭിഷേക് അജയൻ രംഗപ്രവേശനം നടത്തി. കുമാരിമാർ നവ്യാ മനോജും ആദിത്യ വിശ്വംഭരനും ചേർന്ന് ഭാരത് സ്കൗട്ട് ആന്റ് ഗൈഡ് പ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങൾ അവതരിപ്പിച്ചു. സ്ക്കൂളിലെ ഭാരത് സ്കൗട്ട് ആന്റ് ഗൈഡ് യൂണിറ്റ് കുട്ടികളുടെ വ്യക്തിത്വവികസനത്തിൽ വഹിക്കുന്ന പങ്ക് അവർ വിശദമാക്കി. തുടർന്ന് സ്കൗട്ടുകളും ഗൈഡുകളും ചേർന്ന് ദേശഭക്തിഗാനങ്ങൾ അവതരിപ്പിച്ചു. പൂർവ്വവിദ്യാർത്ഥികളും രക്ഷകർത്താക്കളുമുൾപ്പെടെ പൂവക്കുളം പ്രദേശത്തെ നൂറ്റമ്പതിൽ പരം ആളുകൾ സദസിനെ ധന്യമാക്കാൻ എത്തിച്ചേർന്നിരുന്നു. ആഘോഷപരിപാടികൾ 2.30 ന് അവസാനിച്ചു. ആഘോഷപരിപാടികളിൽ പങ്കാളികളായവർക്കെല്ലാം ലഘുഭക്ഷണവും കാപ്പിയും നൽകി.
മികവുത്സവം 2018
മികവുത്സവം 2018
മികവുത്സവം 2018