എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/Details

Schoolwiki സംരംഭത്തിൽ നിന്ന്

ഭൗതികസൗകര്യങ്ങൾ

  • അഞ്ച്ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് മൂന്ന് കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഇതിനു പുറമെ സ്ക്കൂളിന്റെ മുൻഭാഗത്ത് ബാറ്റ്മിന്റൻ കോർട്ടും വോളി ബോൾ കോർട്ടും ഉണ്ട്.
  • 2009-10 അദ്ധ്യയനവർഷത്തിൽ ശ്രീ ജോസ് കെ. മാണി എം. പി.യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച രണ്ടുലക്ഷം രൂപ ഉപയോഗിച്ച് ആധുനിക സൗകര്യങ്ങളോടുകൂടിയ പാചകപ്പുര നിർമ്മിച്ചിട്ടുണ്ട്.
  • ഹയർ സെക്കന്ററി വിഭാഗത്തിന് മൂന്നു നിലകളുള്ള പുതിയ കെട്ടിടം നിർമ്മിച്ചിട്ടുണ്ട്. മൂന്നു സയൻസ് ലാബും കമ്പ്യൂട്ടർ ലാബും മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ട്.
  • ഹയർ സെക്കന്ററി വിഭാഗത്തിൽ ജീവശാസ്ത്രം ഉൾപ്പെടുന്ന സയൻസ് ബാച്ചും കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ഉൾപ്പെടുന്ന കൊമേഴ്സ് ബാച്ചും ക്ലാസ്സുകൾ നടക്കുന്നുണ്ട്.
  • ഹൈസ്ക്കൂൾ വിഭാഗത്തിന് ഊർജ്ജതന്ത്രം, രസതന്ത്രം എന്നീ വിഷയങ്ങൾക്ക് പ്രത്യേകം ലാബുകളുണ്ട്. പന്ത്രണ്ട് കമ്പ്യൂട്ടറുകളോടുകൂടിയ മികച്ച കമ്പ്യുട്ടർ ലാബ് ഈ സ്ക്കൂളിൽ പ്രവർത്തിച്ചുവരുന്നു. ലാബിലും മൾട്ടിമീഡിയ റൂമിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. 2003-2004 വർഷത്തിൽ പി. റ്റി. എ. യുടെ സഹകരണത്തോടെ നവീകരിച്ച് എ. കെ. കേശവൻ നമ്പൂതിരി സ്മാരക ലൈബ്രറിയും നല്ല നിലയിൽ പ്രവർത്തിച്ചുവരുന്നു.
  • എസ്.ഐ.ഇ.റ്റി. തയ്യാറാക്കിയ വിഭവശേഖരത്തിന്റെ സി.‍ഡി. ലൈബ്രറി സ്ക്കൂളിൽ സജ്ജീകരിച്ചിട്ടുണ്ട്. സി.‍ഡി. ലൈബ്രറിയുടെ ഉദ്ഘാടനം 24-11-2006 ൽ മൂവാറ്റുപുഴ എം.എൽ.എ. ശ്രീ ബാബുപോൾ നിർവ്വഹിച്ചു
  • 2017-18 അദ്ധ്യയന വർഷത്തിൽ ഹൈടെക് സ്ക്കൂൾ പദ്ധതിയുടെ ഭാഗമായി ഹൈസ്ക്കൂൾ വിഭാഗത്തിൽ നാല് ക്ലാസ്സ് മുറികൾ ഹൈടെക്കാക്കി. 2018-19 ൽ മൂന്നു ഹൈടെക് മുറികൾ കൂടി ഒറുക്കിയിട്ടുണ്ട്. ഹയർ സെക്കന്ററിയിൽ 2017-18 അദ്ധ്യയനവർഷം തന്നെ ഏഴ് മുറികൾ ഹൈടെക്കാക്കിയിരുന്നു.
  • 2018-19 അദ്ധ്യയനവർഷത്തിൽ ഹൈസ്ക്കൂൾ കമ്പ്യൂട്ടർ ലാബിലേക്ക് ആറ് ലാപ്‌ടോപ്പുകൾ കൂടി ലഭിച്ചിട്ടുണ്ട്.
പാചകപ്പുരയുടെ ഉദ്ഘാടനം ശ്രീ ജോസ് കെ. മാണി എം. പി. നർവ്വഹിക്കുന്നു.
പാചകപ്പുരയുടെ ഉദ്ഘാടനവേളയിൽ