ലിറ്റിൽ കൈറ്റ്സ് 2024 - 27 ബാച്ചിന്റെ സ്കൂൾ തല ക്യാമ്പ് 31-5-2025 ശനിയാഴ്ച 9.30 മുതൽ 4.00 മണി വരെ നടത്തി. കളമശ്ശേരി ഗവ.വി.എച്ച്.എസ്.എസിലെ ഹരിപ്രിയ ടീച്ചറാണ് ക്യാമ്പിന് നേതൃത്വം നൽകിയത്. കുട്ടികളെ 5 ഗ്രൂപ്പുകളായി തിരിച്ച് നടത്തിയ റീൽ മേക്കിംഗ് പ്രവർത്തനത്തിൽ എല്ലാ കുട്ടികളും സജീവ പങ്കാളികളായി. തുടർന്ന് Kdenlive ഉപയോഗിച്ച് വീഡിയോ എഡിറ്റിംഗിലും കുട്ടികൾ താൽപര്യപൂർവം പങ്കെടുത്തു. വൈകുന്നേരം 4 മണിക്ക് അവസാനിച്ച ക്യാമ്പ് കുട്ടികൾക്ക് ഒരേ സമയം വിജ്ഞാനവും വിനോദവും പ്രദാനം ചെയ്തു.