എച്ച്.ഐ.ഒ.എച്ച്.എസ്. ഒളവട്ടുർ/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതിയാണ് ദൈവം
ഒരു പ്രദേശത്തിൽ അപ്പു എന്ന് പേരുള്ള ഒരു കുട്ടി ഉണ്ടായിരുന്നു.അവനു അമ്മയും അച്ഛനും ഇല്ലായിരുന്നു.അവൻ സ്നേഹിച്ചിരുന്നത് പരിസ്ഥിതിയെ ആയിരുന്നു.അവന്റെ ദൈവവും അമ്മയും എല്ലാം പരിസ്ഥിതി ആയിരുന്നു.ദൈവം എല്ലാവരുടെയും സങ്കടം കാണുമെന്ന് അവനറിയാം.അതു കൊണ്ട് തന്നെ അവൻ മനസ്സിൽ ഉറപ്പിച്ചിരുന്നു ഒരു നാൾ പരിസ്ഥിതി എനിക്ക് അമ്മയെ തരുമെന്ന്.ഒരു ദിവസം അപ്പു റോഡിൽ നിൽക്കുമ്പോൾ ഒരു കാർ വന്നു.അതിൽ നിന്നും ഒരാൾ കുറച്ച് പ്ലാസ്റ്റിക് കവറുകളും പരിസ്ഥിതി മലിനമാക്കുന്ന ഹീനമായ വസ്തുക്കളും റോഡിലേക്ക് ഇട്ടു.അപ്പോൾ തന്നെ കാർ അവിടുന്നു പോയി.അപ്പു അതെല്ലാം വേഗം അടുത്തു അടുത്തുള്ള കൊട്ടായിൽ ഇട്ടു.ഇതെല്ലാം അപ്പുറത്ത് ഒരാൾ കാണുന്നുണ്ടായിരുന്നു.ഒരു ആധ്യാപികയായ സ്ത്രീ.അവർക്ക് ഭർത്താവോ കുട്ടികളോ ഉണ്ടായിരുന്നില്ല.അവർക്ക് അപ്പുവിനെ നല്ലവണ്ണം ഇഷ്ടപ്പെട്ടു.അങ്ങനെ അപ്പുവിനെ അവർ സ്വന്തം കുട്ടിയെപ്പോലെ വളർത്തി.അവനറിയാം ആ സ്ത്രീ പരിസ്ഥിതിയുടെ ദൈവം ആണെന്ന്.
മുൻഷിദ. വിടി
10 D ഒളവട്ടുർ
കൊണ്ടോട്ടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ