എച്ച്.ഐ.എം.യു.പി.എസ്. മഞ്ഞപ്പറ്റ/അക്ഷരവൃക്ഷം/മഹാമാരി എന്ന കോമാളി കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി എന്ന കോമാളി കോവിഡ് 19

ഒരു മധ്യ വേനലവധിയിലാണ് സിജോയും ഭാര്യ അന്നയും വിദേശത്ത് നിന്ന് വന്നത്.ഈ അവധിക്കാലം ഗംഭീരമാക്കണമെന്നും ചിന്തിച്ചാണ് അവർ നാട്ടിലെത്തിയത്.എന്നാൽ നാട്ടിലെത്തി പിറ്റെ ദിവസം തന്നെ സിജോയ്ക്ക് ചെറിയൊരു പനി തുടങ്ങി.അദ്ദേഹം അത് ഗൗനിച്ചില്ല.സിജോയും ,അന്നയും വിദ്യാസ൩ന്നരായിരുന്നു.അന്ന ഭർത്താവിന്റെപനിയെ കാര്യമായി കണ്ടു.കാരണം അവർ ചൈനയിലായിരുന്നപ്പോൾ ചില രോഗലക്ഷണങ്ങളെക്കുറിച്ച് കേട്ടിരുന്നു,പനിയും ശ്വാസതടസ്സവും ആയിരുന്നു പ്രധാന ലക്ഷണങ്ങൾ.ആ നിമിഷം കോവിഡ് എന്ന രോഗത്തെക്കുറിച്ച് അവൾ ഓർത്ത് പോയി.അവൾക്ക് ആശങ്കയായി.അവൾ തൻെറ ഭർത്താവിനെ വിളിച്ചു.
ചേട്ടാ......നമുക്ക് ഒരു ഡോക്ടറുടെ അടുത്ത് പോവാം.
ഏയ് എനിക്കതിൻെറ ആവശ്യമൊന്നും ഇല്ല. എനിക്ക് ചെറിയൊരു യാത്രാ ക്ഷീണമേ ഉളളൂ.
അന്ന ഏറെ നിർബന്ധിച്ചിട്ടും അയാൾ ഒഴിഞ്ഞ്മാറി.സിജോ തികച്ചും വ്യത്യസ്തനായിരുന്നു.അദ്ദഹം ചിന്തിച്ചു ,തനിക്ക് അസുഖം ഉണ്ടെന്നറിഞ്ഞാൽ മറ്റുളളവരിൽ നിന്നും താൻ ഒറ്റപ്പെട്ടുപോവും എന്ന ഭയം അദ്ദേഹത്തെ പിടികൂടി.അദ്ദേഹം ഭാര്യയുടെ വാക്കുകൾ അവഗണിച്ച് ആളുകളുമായി ഇടപഴകാൻ തുടങ്ങി.അവരുടെ ആഗ്രഹങ്ങൾക്ക് കരിനിഴൽ വീഴ്ത്തി കൊണ്ട് കൊറോണ നാട്ടിലാകെ പടർന്ന് പിടിച്ചു അന്ന വിദ്യാഭ്യാസം കൈവിട്ടില്ല ,അവൾ‍ ഭർത്താവിനെ ഉപദേശിച്ചുകൊണ്ടിരുന്നു.നമ്മൾ സാമൂഹിക അകലം പാലിക്കുകയും ശുചിത്വത്തോടെ നിലകൊളളുകയും ചെയ്താൽ നമ്മെയും നമ്മുടെ നാടിനെയും ബാധിച്ച മഹാമാരിയെയും തുരത്താൻ സാധിക്കും.അവൾ താഴ്മയോടെ വിണ്ടും പറഞ്ഞു.
ചേട്ടാ...ആരോഗ്യപാലകരുടെ നിർദ്ദേശങ്ങൾ പാലിച്ച് കൊണ്ട് സുരക്ഷിതത്തോടെ വീട്ടിൽ തന്നെ ഒതുങ്ങി കൂടിയേ തീരൂ. ഈ നിമിഷം സിജോയുടെ കണ്ണുകൾ ഈറനണയുന്നത് അവൾക്ക് കണാനായി. തൻെറ സ്വാർത്ഥത കൊണ്ടല്ലേ തൻെറ നാടിന് ഈ അവസ്ഥ ഉണ്ടായത് എന്ന ദുഖം സിജോയെ അലട്ടി കൊണ്ടിരുന്നു.

നിദ.ടിപി
6 എ എച്ച്.എൈ.എം യുപി. എസ്.മഞ്ഞപ്പറ്റ
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കഥ