എച്ച്.എ.എൽ.പി.എസ് എടയൂർ/അക്ഷരവൃക്ഷം/ ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

ക്ലാസ് മുറിയും വീടും നമ്മുടെ പരിസരവും നമ്മൾ വൃത്തിയായി സൂക്ഷിക്കണം. അഴുക്കു വെള്ളത്തിലോ ചളിയിലോ കളിക്കാൻ പാടില്ല. നമ്മുടെ സ്കൂളിന്റെ ക്ലാസ് മുറികൾ നിങ്ങൾ ശ്രദ്ധിച്ചിട്ടില്ലേ? എന്തൊരു വൃത്തിയാണ്. അതു പോലെ നമ്മളും മനസ്സും ശരീരവും വൃത്തിയായി സൂക്ഷിക്കുക. വൃത്തിയുള്ളവരെ എല്ലാവരും ഇഷ്ടപ്പെടും. ശുചിത്വം ഇല്ലാതിരുന്നാൽ അസുഖങ്ങൾ പെട്ടെന്നു വരും. നമ്മൾ പേടിച്ചു ജീവിക്കുന്ന ഒരു അവസ്ഥയാണിപ്പോൾ. അതിൽ നിന്നും അതിജീവിക്കണമെങ്കിൽ ശുചിത്വം അത്യാവശ്യമാണ്. കയ്യും മുഖവും നന്നായി സോപ്പ് ഇട്ട് കഴുകണം. വൃത്തിയിൽ നടക്കണം. ഈ മഹാമാരിയെ ചെറുക്കാൻ ശുചിത്വം കൂടിയേ തീരൂ.

മുഹമ്മദ് നിഹാൽ
3 A എച്ച്.എ.എൽ.പി.എസ് എടയൂർ
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം