ആർ. എച്ച്. എസ്. എസ് രാമനാട്ടുകര/അക്ഷരവൃക്ഷം/ചെമ്പരത്തിയുടെ പൊടികൈ

Schoolwiki സംരംഭത്തിൽ നിന്ന്
ചെമ്പരത്തിയുടെ പൊടികൈ....

"എടീ... അഡീനിയേ... ഇന്ന് നമ്മുടെ മിന്നു പൂമ്പാറ്റയെ കണ്ടില്ലല്ലോ" ഓർക്കിട് അഡീനിയയോട് ചോദിച്ചു. " ശരിയാ അവളെവിടെ പോയി?" നാലു മണിപ്പൂവും തൻ്റെ സംശയം സൂചിപ്പിച്ചു.

സൂര്യകാന്തിക്ക് വേവലാതിയായി. പത്ത് മണി പൂക്കൾക്കും സങ്കടമായി . ആ തോട്ടമാകെ ഒരു നിശബ്ദത നിറഞ്ഞു.

അപ്പോഴാണ് അകലെ നിന്ന് " പൂക്കളേ... " എന്നു വിളിച്ചു കൊണ്ട് തുമ്പിപ്പെണ്ണ് പറന്നു വന്നത്. അവൾ അടുത്തെത്തിയെന്നറിഞ്ഞപ്പോൾ മുല്ലപ്പൂ ചോദിച്ചു :" എന്താ...എന്തു പറ്റീ തുമ്പീ ?"

തുമ്പിപ്പെണ്ണ് ഒന്ന് ശ്വാസം വിട്ട് കൊണ്ട് പറഞ്ഞു "നമ്മുടെ മിന്നി പൂമ്പാറ്റയുടെ ഒരു ചിറക് മുറിഞ്ഞുപോയി. "

അപ്പോൾ ചെമ്പരത്തി പറഞ്ഞു: "തുമ്പി നീ പോയ് മിന്നിയെ ഇങ്ങോട്ടെടുത്തു കൊണ്ട് വാ. തുമ്പിക്ക് ആശ്ചര്യമായി. അവൾ ചോദിച്ചു: "ഞാനോ? എനിക്കെങ്ങനെ സാധിക്കും!!! "

ചെമ്പരത്തി പറഞ്ഞു " ശരിയാണല്ലോ?ഇനിയെന്ത് ചെയ്യും???

അപ്പോഴാണ് ചിന്നുമൈന അങ്ങോട്ട് വന്നത്. ചിന്നുവിനെ കണ്ടപ്പോൾ തേന്മാവിന് ബുദ്ധിയുതിച്ചു.. അവൾ ചിന്നുവിനോട് പറഞ്ഞു: ചിന്നു... നമ്മുടെ മിന്നി പൂമ്പാറ്റയുടെ ചിറക് മുറിഞ്ഞുപോയി. അവൾക്ക് പറക്കാൻ കഴിയില്ല. നീ ഒന്ന് പോയി അവളെ ഇവിടേക്ക് കൊണ്ട് വരുമോ?". " അതിനെന്താ.. ഞാൻ കൊണ്ട് വരാലോ.. " ഇതും പറഞ്ഞ് ചിന്നു പറന്ന് പോയി.

പൂക്കൾ തേന്മാവിനോട് നന്ദി പറഞ്ഞു. എല്ലാവരും ചിന്നുവിനേയും കാത്തിരുന്നു!

ഏറെ സമയം വൈകാതെത്തന്നെ ചിന്നു മിന്നുവിനേയും കൂട്ടി വന്നു. അപ്പോൾ ചെമ്പരത്തി പറഞ്ഞു: "ഇനി നിങ്ങൾ നമ്മുടെ വരിക്കപ്ലാവിൻ്റെ അടുത്തേക്ക് പൊക്കോ... അവൻ്റെ ചക്കപ്പഴത്തിൻ്റെ ഞെട്ടിയിൽ പശയുണ്ടാകും ആ പശ വെച്ച് മിന്നിയുടെ ചിറക് ഒട്ടിച്ച് കൊടുക്ക്. ഇതു പോരെ നല്ല ആശയമല്ലേ...!"

അതേ..... നല്ല ആശയം തന്നെ! വേഗം വരൂ.. പോകാം. ഓർക്കിട് തൻ്റെ അഭിപ്രായം അറിയിച്ചു. എല്ലാവരും അതിനോട് യോജിച്ചു.

അവരെല്ലാവരും വരിക്കപ്ലാവിൻ്റെ അടുത്ത് പോയി കാര്യങ്ങളൊക്കെ പറഞ്ഞ് ചക്ക പശകൊണ്ട് മിന്നിയുടെ ചിറക് ഒട്ടിച്ചു.അത് കഴിഞ്ഞ് അവർ പ്ലാവിനോട് നന്ദി പറഞ്ഞ് പൂക്കളുടെ അടുത്തേക്ക് പോയി.അങ്ങനെ അവർ കുറേ കാലം സന്തോഷത്തോടെ ജീവിച്ചു....

അഞ്ജന. കെ
6 A RHSS രാമനാട്ടുകര
കൊണ്ടോട്ടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 15/ 02/ 2022 >> രചനാവിഭാഗം - കഥ