എച്ച്.എസ്. മണിയാർ/പ്രവർത്തനങ്ങൾ/2026-27
പ്രവേശനോത്സവം

ഹൈസ്കൂൾ മണിയാറിന്റെ 2026-27 അദ്ധ്യയന വർഷത്തെ പ്രവേശനോത്സവം വളരെ വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു . വർണാഭമായ ചടങ്ങുകളോടെയാണ് നവാഗതരെ 1-1-2026 തിങ്കളാഴ്ച രാവിലെ 10 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ പ്രവേശനോത്സവ ചടങ്ങുകൾ ആരംഭിച്ചു. വാർഡ് മെമ്പർ ശ്രീ മണിയാർ രാധാകൃഷ്ണൻ ചടങ്ങ് ഭദ്രദീപം കൊളുത്തി ഔദ്യോഗികമായി ഉത്‌ഘാടനം ചെയ്തു. ചടങ്ങിൽ സ്കൂൾ പി ടി എ പ്രസിഡന്റ് ശ്രീമതി ആതിര അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രഥമാധ്യാപകൻ ശ്രീ റെജിൻ ജേക്കബ് മാമ്മൻ സ്വാഗതം ആശംസിക്കുകയും സീനിയർ അസിസ്റ്റന്റ് സീനു സോമരാജ് സ്കൂൾ പ്രവർത്തനങ്ങളെ കുറിച്ച് വിശദീകരണം നൽകി. സ്കൂൾ മാനേജർ ശ്രീ എം കെ ദിനേശൻ ആശംസ അറിയിക്കുകയും ചെയ്തു . നവാഗതരായ എല്ലാ കുട്ടികൾക്കും പഠനോപകരണങ്ങൾ വിതരണം ചെയ്തു. അധ്യാപികയായ സിനി രാജൻ കൃതജ്ഞത രേഖപ്പെടുത്തി .
പരിസ്ഥിതി ദിനാഘോഷം
ഹൈസ്കൂൾ മണിയാറിന്റെ ലോക പരിസ്ഥിതി ദിനം വിവിധ പരിപാടികൾ ഉൾപ്പെടുത്തി എക്കോ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ടു. സ്കൂൾ അസ്സെംബ്ലിയിൽ പരിസ്ഥിതിദിന സന്ദേശം ബഹുമാനപ്പെട്ട എച് എം റെജിൻ ജേക്കബ് മാമ്മൻ നൽകുകയും കുട്ടികളുടെ സാനിധ്യത്തിൽ വൃക്ഷത്തെ നേടുകയും ചെയ്തു. പോസ്റ്റർ രചന മത്സരം ,ക്വിസ് മത്സരം , കവിത എന്നിങ്ങനെ പരിപാടികൾ നടത്തപ്പെട്ടു.
