എച്ച്.എസ്. മണിയാർ/പ്രവർത്തനങ്ങൾ/2025-26
സ്കൂൾ പ്രവേശനോത്സവം

ഹൈസ്കൂൾ മണിയാറിലെ 2025-26 അക്കാദമിക വർഷത്തേ പ്രവേശനോത്സവം ജൂൺ 2 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ചു വളരേ വിപുലമായി നടത്തി. പ്രഥമാധ്യാപകൻ ശ്രീ റെജിൻ ജേക്കബ് മാമ്മൻ സ്വാഗതം ആശാംസിച്ചുകൊണ്ട് പരിപാടിക്ക് തുടക്കം കുറിച്ചു.പ്രവേശനോത്സവത്തിന്റെ ഉദ്‌ഘാടനം ബഹുമാനപ്പെട്ട സ്കൂൾ മാനേജർ ശ്രീ എം കെ ദിനേശൻ സർ നിർവഹിച്ചു. പെരുനാട് സിവിൽ പോലീസ് ഓഫീസർ പ്രസാദ് സർ ചടങ്ങിൽ ആശംസകൾ അറിയിച്ചു. കുട്ടികൾക്കുള്ള പഠനോപകരണ വിതരണം നടത്തപ്പെട്ടു.പ്രവേശനോത്സവത്തോടനുബന്ധിച്ചുള്ള ലഡു വിതരണവും നടത്തി. സ്കൂൾ അദ്ധ്യാപിക വിജയലക്ഷ്മി കൃതജ്ഞത രേഖപ്പെടുത്തി.

പരിസ്ഥിതി ദിനം
ഹൈസ്കൂൾ മണിയാറിലെ പരിസ്ഥിതി ദിനാഘോഷം 5/6/2025 ൽ ഹെഡ്മാസ്റ്റർ റെജിൻ ജേക്കബ് മാമന്റെ നേതൃത്വത്തിൽ നടത്തപ്പെട്ടു. ക്ലബ്ബിന്റെ കൺവീനറായ വിജയലക്ഷ്മി ടീച്ചർ പരിസ്ഥിതിദിന സന്ദേശം നൽകി. വൃക്ഷതൈ നടീൽ റെജിൻ സർ നിർവഹിച്ചു. തുടർന്ന് പോസ്റ്റർ രചനമത്സരം,പരിസ്ഥിതിദിന കവിത,ഉപന്യാസ രചന എന്നിവ നടത്തപെട്ടു.
ബോധവത്കരണ ക്ലാസ്സ്
ജൂൺ 11 ന് കുട്ടികൾക്കായി പോക്സോ ,ലഹരിക്കെതിരെ ,റോഡ് സേഫ്റ്റി ,സ്വയം പ്രതിരോധം എന്നിവയെ ഉൾപ്പെടുത്തി ക്ലാസുകൾ നടത്തപ്പെട്ടു. ക്ലാസ്സുകൾക്ക് നേതൃത്വം നകിയത് പെരുനാട് പോലീസ് ഓഫീസർ ആയ വിഷ്ണു സർ ആണ് . സാർ വളരെ ഫലപ്രദമായ രീതിയിൽ ക്ലാസുകൾ നയിക്കുകയും അതോടൊപ്പം തന്നെ മൂന്ന് വനിത പോലീസുക്കാരുടെ സ്വയം പ്രതിരോധത്തിന്റെ ദൃശ്യാവിഷ്കാരം ഉണ്ടായിരിന്നു .ഈ ക്ലാസ്സ് കുട്ടികൾക്കു വളരെയേറെ പ്രയോജനകരമായിരുന്നു .