കൂടാളി എച്ച് എസ് എസ്/അക്ഷരവൃക്ഷം/ ധൈര്യത്തിന്റെ ശബ്ദം
ധൈര്യത്തിന്റെ ശബ്ദം
അയാൾക്ക്, അന്ന് ഒരു സ്വപ്ന രാത്രിയായിരുന്നു. മേരി മാതാവിനെ മനസിൽ ധ്യാനിച്ചിരുന്ന ഒരു രാത്രി .തന്നെ വിട്ടുപിരിഞ്ഞതിൻ്റെ ഭാര്യ സ്വപ്നത്തിൽ വന്ന ആ രാത്രി .അയാളുടെ മകനിൽ വാത്സല്യം നിറച്ച ആ രാത്രി .അയാളുടെ മനസിൽ കയറി വന്നത് അയാളുടെ അപ്പൻ്റെ രൂപമായിരുന്നു. ഹിന്ദുവായ ഭാര്യയുമായി പ്രണയത്തിലായിരുന്ന ഇദ്ദേഹത്തിന് അവരുമായുള്ള വിവാഹത്തിന് കടുത്ത ക്രിസ്ത്യൻ വിശ്വാസിയായിരുന്ന തൻ്റെ അപ്പൻ വലിയ ഒരു തടസ്സമായിരുന്നു. കൗമാരപ്രായത്തിൽ ഒരു തണുത്ത കാറ്റുപോലെ കടന്നു കൂടിയതായിരുന്നു സിനിമാ പ്രാന്ത്. തണുത്ത കാറ്റു പോലെ കയറിയ ആ ചിന്ത പിന്നീട് തൻ്റെ ജീവിതത്തിലുണ്ടായ ഒരു കൊടും ദുരന്തമായി മാറി. പ്രണയത്തിൻ്റെ തീ അയാളുടെ മനസിനെ തൻ്റെ അപ്പനിൽ നിന്നും അകറ്റി.സിനിമ എന്നൊരു ആഗ്രഹവുമായി അയാൾ അയാളുടെ ഭാര്യയേയും കൂട്ടി മുംബൈ എന്ന വലിയ ലോകത്തിലെത്തി.അങ്ങനെ സിനിമാ അണിയറ രംഗത്ത് ഒരു ദിവസവേതനക്കാരനായ അയാൾക്ക് ജോലി കിട്ടി ഒരു ബണ്ണിന് വേണ്ടി തല്ലുകൂടിയിരുന്ന മൃഗമായിരുന്ന ആ ദിവസങ്ങളിൽ അയാൾ. ആ നിലാവ് കെട്ടിപ്പുണരുന്ന ആ രാത്രിയിൽ അദ്ദേഹമറിഞ്ഞു, ഒരു ദു:ഖ വാർത്തയും ഒരു സന്തോഷവാർത്തയും. ആ ദു:ഖം തൻ്റെ ....... തൻ്റെ ജീവിതത്തിൻ്റെ പൂട്ടിടുമായിരുന്നു.എന്നാൽ ആ സന്തോഷം ആ പൂട്ടിൻ്റെ താക്കോലായിരുന്നു. തൻ്റെ ഭാര്യ ജെസ്സി ഒരു കഞ്ഞിന് ജന്മം നൽകി. ഒരു ആൺകുഞ്ഞിന്. എന്നാൽ അവനെ അയാളുടെ കൈയിൽ ഏൽപ്പിച്ച് അവൾ മരണമെന്ന ഇരുട്ടിലേക്ക് അവരെ കൂട്ടാതെ ഓടി മറഞ്ഞു. അദ്ദേഹത്തിൻ്റെ ഭൂതകാല ദുരന്തങ്ങളെ അയാൾ തൻ്റെ മനസിലേക്ക് വിളിച്ചു വരുത്തി. അയാൾ തൻ്റെ ഉപബോധ മനസിൽ പറഞ്ഞു. "എൻ്റെ അപ്പൻ ....... ഞാൻ! ഞാൻ, എന്തുകൊണ്ടാണ് അപ്പ നിലേക്ക് തിരിച്ചെത്താതിരുന്നത്? ......... പക്ഷെ, വേണ്ട! എൻ്റെ അപ്പനെ തിരിച്ചു മുഖം കാണിക്കാൻ കഴിയില്ല." വർണ്ണത്തിളപ്പിൻ്റെ ,ചോരത്തിളപ്പിൻ്റെ ആ കാലത്തിൽ അദ്ദേഹത്തിൽ എന്നിലുണ്ടായിരുന്ന "വൈദ്യം " എന്ന സ്വപ്നവും അദ്ദേഹത്തിൻെറ വിശുദ്ധിയും എനിക്ക് കാണാൻ കഴിഞ്ഞില്ലല്ലോ ........!ഒരു മരവിപ്പോടെ അയാളുടെ കണ്ണിൽ നിന്ന് ജലധാര സാവധാനത്തിൽ ഒഴുകി ഒഴുകി ശരീരത്തെ സ്പർശിച്ചു കൊണ്ടേയിരുന്നു ....... അയാളുടെ ചെവികളിൽ തൻ്റെ നെടുവീർപ്പിൻ്റെ ഈരടികൾ തട്ടികൊണ്ടേയിരുന്നു. തൻ്റെ അപ്പനെ കാണാൻ എന്തായാലും അയാൾക്ക് പോകണമായിരുന്നു.എന്നാൽ തൻ്റെ മകൻ.......! കാൻസർ എന്നത് പണ്ടുകാലത്ത് ഒരു മഹാവ്യാധിയായിരുന്നു.എന്നാൽ ഇന്ന് അതൊരു വിഷയമല്ല. അയാൾക്ക് അതൊരു വിഷയമാകരുതായിരുന്നു.......! തൻ്റെ മകൻ്റെ ചികിത്സയ്ക്കായി യുണെറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക എന്ന് ആംഗലേയ ഭാഷയിൽ വിശേഷിപ്പിക്കുന്ന അമേരിക്കയിലായിരുന്നു അയാൾ. ഒരു ദിവസം മുന്നിലാണ് അയാൾ തിരിച്ച് എത്തിയത്.തൻ്റെ ജീവിത ദുരന്തങ്ങളെ ശപിച്ചു കൊണ്ട് അദ്ദേഹം ഉറക്കത്തിലേക്ക് വഴുതി വീണു. രാമ...രാമ...രാമ... ഇരുട്ടിലെ നിലാവിനെ പരാജയപ്പെടുത്തി സൂര്യൻ പൊട്ടിത്തെറിച്ചു. സുന്ദരമായ പ്രഭാതം. മരങ്ങളും പുഴകളും മറ്റും ആടി കൊണ്ടും ഒഴുകി കൊണ്ടും സൂര്യനും സൂര്യൻ്റെ കുടുംബക്കാർക്കും അന്വേഷണം അറിയിച്ചു.വെളിച്ചം കാണാനുള്ള കണ്ണിൻ്റെ തിടുക്കം കൊണ്ട് അത് ഉരുണ്ടു കൊണ്ടേയിരുന്നു. അവസാനം അയാളുടെ കണ്ണ് എഴുന്നേറ്റ് കൊണ്ട് പ്രഭാതത്തെ വരവേറ്റു. അയാളുടെ ചെവികളിൽ തൻ്റെ ഫോണിൻ്റെ ശബ്ദം അലയടിച്ചു കൊണ്ടേയിരുന്നു. അദ്ദേഹം ആ ഫോണെടുത്തു. അൽപസമയം അയാൾ ഒന്നും മിണ്ടിയില്ല. ഒന്നും അനങ്ങിയില്ല. ഹൃദയം മാത്രം ചലിക്കുന്നു. "അയാളുടെ അപ്പൻ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ........!. അയാളോട് ടി.വി തുറന്ന് വാർത്താ ചാനൽ വക്കാനും അവർ ശുപാർശ ചെയ്തു.ഉടൻ അയാൾ തുറന്നു. " കേരളത്തിൽ ആദ്യ കോവിഡ് 19 . അത് അയാളുടെ അപ്പനായിരുന്നു. ഒരിക്കലും കേൾക്കാൻ ആഗ്രഹിക്കാത്ത ഒരു തലക്കെട്ട് ....... രാജ്യം മുഴുവൻ അടച്ചുപൂട്ടലിലാണ്. തൻ്റെ അപ്പനെ ഒരു നോക്ക് കാണാൻ അയാൾ ആഗ്രഹിച്ചു.ഹൃദയം നാലിരട്ടി വേഗത്തിൽ ഓടി. ശരീരമാസകലം വിയർപ്പുതുള്ളികൾ....! അയാൾക്കൊന്നും ചെയ്യാൻ കഴിഞ്ഞില്ല . അധികം പോകില്ല എന്ന് അമേരിക്കൻ ഡോക്ടർമാരുടെ അഭിപ്രായം.അങ്ങനെ ഒരാഴ്ച കഴിഞ്ഞു. പയ്യെ പയ്യെ അയാൾ കുട്ടിയുടെ ചികിത്സയ്ക്കും മറ്റും ആയി ദരിദ്രനായി തീരുകയായിരുന്നു വാടക വീട്ടിലായിരുന്നു അയാൾ ജീവിച്ചി രുന്നത്. അരിയും മറ്റ് സാധനങ്ങളും തീർന്നുകൊണ്ടിരുന്നു. അവസാനം ഫോണിൽ കാശ് പോലുമില്ല. അപ്പൻ്റെ വിവരമറിയാൻ പോലും കഴിഞ്ഞില്ല........! തെരുവിലേക്കിറങ്ങിയ അയാൾ ഒരു കടയിൽ കയറി. കൈയിലുണ്ടായിരുന്നത് വെറും10₹ .അയാൾ ഒരു റൊട്ടി ആവശ്യപ്പെട്ടു." ഭായ് കിത്നാ ഹേ? " " ബീസ് റുപേ ഹേ". അയാൾ അറിയാതെ അയാളുടെ കണ്ണിൽ നിന്ന് കണ്ണുനീർ പൊടിഞ്ഞു. കൈയിലുണ്ടായിരുന്ന10₹ കച്ചവടക്കാരന് അയാൾ കൊടുത്തു."നഹീ ഭായ് ബീസ് റൂപേ ". അയാൾ കച്ചവടക്കാരൻ്റെ കാലു പിടിച്ചു പറഞ്ഞു. കച്ചവടക്കാരൻ അനുവദിച്ചില്ല. റൊട്ടി കൈയിൽ നിന്ന് പിടിച്ചു വാങ്ങി ....... ആ 10₹ അയാളുടെ മുഖത്തേക്ക് കച്ചവടക്കാരൻ വലിച്ചെറിഞ്ഞു. അതുമെടുത്ത് അയാൾ തൻ്റെ മുറിയിലേക്ക് വന്നു. "വിശക്കുന്നു അപ്പാ !" എന്ന മകൻ്റെ വാക്കുകൾ അയാളുടെ ഹൃദയത്തെ തച്ചൊടച്ചു. മകനെ കെട്ടിപ്പിടിച്ച് അയാൾ പറഞ്ഞു. "മോനേ.... മോന് ഇപ്പൊ ഭക്ഷണം തരാട്ടോ " മോൻ പറഞ്ഞു. "ഇല്ല .... ഞാൻ അപ്പൻ്റെ പേഴ്സ് കണ്ടതാ .. അതിൽ 10 ₹ മാത്രമേ ഉള്ളൂ." അയാൾ പൊട്ടിക്കരഞ്ഞുകൊണ്ട് മകനെ കെട്ടിപ്പുണർന്നു. അയാളുടെ പിന്നിൽ നിന്ന് ഒരു കൈയും ബണ്ണും .അയാൾ തിരിഞ്ഞു നോക്കി.അതൊരു പോലീസുകാരനായിരുന്നു' അദ്ദേഹം അയാളെ പിടിച്ച് എഴുന്നേൽപ്പിച്ചു.അയാളുടെ എല്ലാ കഥകളും ആ പോലീസുകാരനെയറിയിച്ചു. അവസാനം 14 ദിവസത്തെ നിരീക്ഷണത്തിനു ശേഷം തൻ്റെ സ്വന്തം കേരളത്തിൽ കാലു കുത്തി.ഉടൻ തന്നെ അയാൾ തൻ്റെ വീട്ടിലെത്തി.അപ്പൻ, അപ്പൻ! .അയാൾ പിറു പിറുത്തു. അദ്ദേഹം വീട്ടിലെ ഉമ്മറത്ത് അതേ കസേരയിലിരിപ്പുണ്ടായിരുന്നു. അയാൾ അപ്പൻ്റെ കണ്ണിൽ അതിജീവനത്തിൻ്റെ ഫീനിക്സ് പക്ഷിയെ കണ്ടു.കേരളം കൊറോണക്കെതിരെയുള്ള യുദ്ധത്തിൽ വിജയിക്കുമെന്ന ധൈര്യത്തിൻ്റെ കനൽ അദ്ദേഹത്തിൻ്റെ കണ്ണിലുണ്ടായിരുന്നു. അപ്പൻ ധൈര്യത്തിൻ്റെ ശബ്ദത്തോടെ അയാളെ കെട്ടിപ്പിടിച്ചു കൊണ്ട് പറഞ്ഞു.സെബാസ്റ്റ്യാ....... മുന്നോട്ട്...... മുന്നോട്ട്...... മുന്നോട്ട്......
സാങ്കേതിക പരിശോധന - supriyap തീയ്യതി: 04/ 02/ 2022 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മട്ടന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മട്ടന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 04/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ