കൂടാളി എച്ച് എസ് എസ്/അക്ഷരവൃക്ഷം/ശീലമാക്കാം ശുചിത്വം
ശീലമാക്കാം ശുചിത്വം
2019 ന്റെ അവസാനത്തോടെ ചൈനയിലെ വുഹാൻ നഗരത്തിൽ, വ്യക്തമായ കാരണമില്ലാതെ ന്യൂമോണിയ സമാനമായ രോഗം പൊട്ടിപുറപ്പെടുന്നു, ഗവേഷകർ അതിനു കാരണം കൊറോണ വൈറസ് ആണെന്ന് കണ്ടെത്തുകയും കോവിഡ് 19 എന്ന നാമം നൽകുകയും ചെയ്യ്തു. ഏതാനും മാസങ്ങൾ കൊണ്ട് ചൈനയെ മാത്രമല്ല, ലോകത്തെ തന്നെ വിഴുങ്ങി കൊണ്ടിരിക്കുന്ന മഹാമാരിയായി കോവിഡ് മാറി. ഇതിനോടകം തന്നെ ഏകദേശം ഒന്നര ലക്ഷം പേര് മരിച്ചു. ജനസംഖ്യ ഏറെയുള്ള ഇന്ത്യ പോലൊരു രാജ്യത്ത് കോവിഡ് 19 എന്ന പകർച്ചവ്യാധി ഉയർത്തുന്ന ഭീതി നിസ്സാരമായി കാണാൻ സാധിക്കില്ല. ഇത്തരമൊരു സാഹചര്യത്തിൽ വ്യക്തി ശുചിത്വം പാലിക്കേണ്ടത് വളരെ അത്യാവശ്യമാണ്. ലോകാരോഗ്യസംഘടന മുന്നോട്ട് വെച്ച എല്ലാ മാർഗനിർദേശങ്ങളും കൃത്യമായി നമ്മൾ പാലിക്കേണ്ടിയിരിക്കുന്നു. സോപ്പും വെള്ളവും ഉപയോഗിച്ചോ, ആൽക്കഹോൾ അടങ്ങിയ ഹാൻഡ് സാനിറ്റിസെർ അല്ലെങ്കിൽ ഹാൻഡ് റബ്ബ് ഉപയോഗിച്ച് കൈകൾ കഴുകുന്നത് വൈറസുകളെ നശിപ്പിക്കാൻ സഹായിക്കുന്നു. വൃത്തിഹീനമായ കൈകൾ കൊണ്ട് കണ്ണ്, മൂക്ക്, വായ എന്നിവിടങ്ങളിൽ തൊടാതിരിക്കുക. ഈ സാഹചര്യത്തിലാണ് ലോക്ക് ഡൌൺ - ന് പ്രസക്തിയേറുന്നത്. വൈറസ് പ്രതിരോധ നടപടിയുടെ ഭാഗമായി, കഴിഞ്ഞ കുറച്ചു ആഴ്ചകളായി ഇന്ത്യ ഗവണ്മെന്റ് ജനസംഖ്യയുടെ ചലനം പരിമിതപ്പെടുത്തിയിരിക്കുകയാണ്. അവശ്യ സേവനങ്ങൾ ഒഴികെ വാണിജ്യ സ്വകാര്യ സ്ഥാപനങ്ങളും, സേവനങ്ങളും അടച്ചിട്ടു. വീടുകളിൽ നിന്ന് ഇറങ്ങുന്നത് വിലക്കി, ആരാധനാലയങ്ങളും, വിദ്യാഭ്യാസസ്ഥാപനങ്ങളും, ഒപ്പം മറ്റു പ്രവർത്തനങ്ങളും നിരോധിച്ചു. മറ്റു രാജ്യങ്ങളെ അപേക്ഷിച്ചു ഇന്ത്യയിൽ രോഗവ്യാപനത്തിന് തടയിടാൻ ഇതുകൊണ്ട് സാധിച്ചിട്ടുണ്ട്. ലോക്ഡോണന് ശേഷവും ചില കാര്യങ്ങൾ നമ്മൾ പ്രത്യേകം ശ്രദ്ധിക്കണം. വ്യക്തിശുചിത്വവും ഇതുവരെ പാലിച്ചു പോന്ന എല്ലാ നിയമങ്ങളും കർശനമായി പാലിക്കുക തന്നെ വേണം. കൃത്യമായ മുൻകരുതൽ എടുത്തു വേണം പുറത്തിറങ്ങാൻ. മറ്റു രാജ്യങ്ങളിൽ നിന്നും, രോഗം കൂടുതൽ ഉള്ള പ്രദേശങ്ങളിൽ നിന്നും ആളുകൾ വരാനും അതുവഴി രോഗവ്യാപനം ഉണ്ടാകാനുമുള്ള സാധ്യത വളരെ കൂടുതലാണ്. അശ്രദ്ധ മൂലം വീടും അത്തരമൊരു സാഹചര്യം ഉണ്ടാവരുത്. വ്യക്തിശുചിത്വവും അതുവഴിയുള്ള രോഗപ്രധിരോധവും തന്നെയാണ് ഈ മഹാവിപത്തിനെ ചെറുക്കാനുള്ള പ്രധാന മാർഗം. ഇത്തരം മഹാമാരികൾ വ്യക്തിജീവിതത്തിലും ഒപ്പം സമൂഹത്തിന്റെ ആരോഗ്യ ശുചിത്വ ശീലങ്ങളിലും ഫലപ്രദമായ മാറ്റങ്ങൾ ഉണ്ടാക്കുമെന്ന് തീർച്ച.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മട്ടന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മട്ടന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 04/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം