സഹായം Reading Problems? Click here


എച്ച്.എസ്. കൂടാളി/അക്ഷരവൃക്ഷം/അതിജീവനത്തിന്റെ നാളുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
അതിജീവനത്തിന്റെ നാളുകൾ

     ഒരു നൂറ്റാണ്ടു
പുറകിലെക്കിന്നു നാം
തിരിഞ്ഞു നടക്കുന്നു
വെറുമൊരു അദൃശ്യ
വൈറസിൻ ഭീതിയിൽ
   കൊട്ടിയടച്ചോരു
വാതിലിൻ പുറകിൽ
നിശ്വാസമുതിർക്കുന്നു
ഇനിയെന്തെന്നറിയാതെ
    ഇനിയും തളരാത്ത
മനസ്സിന്റെ കോട്ടയിൽ
നാളെയുടെ പ്രത്യാശ
കിരണങ്ങൾ കാണുന്നു
     തോൽക്കില്ല നമ്മൾ
ഒന്നായി നേരിടും
കാലത്തിൻ വികൃതിയെ
അജയ്യരായ് നമ്മൾ
     പ്രളയവും കൊടുങ്കാറ്റും
വരൾച്ചയും നേരിട്ട
നന്മ മനസ്സുകൾ ഞങ്ങൾ
തരണം ചെയ്യും ഇനിയുമീ
അതിജീവനത്തിന്റെ നാളുകൾ
 

മാളവിക ദിനേശ്
8 എച്ച് കൂടാളി എച്ച് എസ് എസ്
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത