എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/സ്പോർ‌ട്സ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

ശാരീരികവും മാനസികവുമായ കഴിവുകളുടെ വികാസം, ആരോഗ്യകരമായ ജീവിതശീല‍ങ്ങൾ വളർത്തുക, കുട്ടികളുടെ കായിക മികവ് കണ്ടെത്തി പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യത്തോടുകൂടി ഒരു സ്പോർട്സ് ക്ലബ് സ്ക്കൂളിൽ പ്രവർത്തിച്ചു വരുന്നു. അദ്ധ്യാപികയായ സിന്ധു പി എൽ സ്പോർട്സ് ക്ലബിന്റെ കൺവിനർ സ്ഥാനം അലങ്കരിക്കുന്നു. സ്പോർട്സിന് പ്രത്യേകമായി ഒരു മുറി സജ്ജീകരിച്ചിരിക്കുന്നു.

                   1999 മുതൽ നെയ്യാറ്റിമ്‍കര ജില്ലാ അത്‍ലറ്റിക് മീറ്റിലും ഇപ്പോൾ സബ്ജില്ലാ മീറ്റിലും ഓവറോൾ ചാമ്പ്യൻമാരും റണ്ണർ അപ്പും ആയിക്കൊണ്ടിരിക്കുന്നു. എല്ലാ വർഷവും കുറഞ്ഞത് 5 വിദ്യാർത്ഥിനികളെങ്കിലും സംസ്ഥാന സ്ക്കൂൾ ഗെയിംസിൽ പങ്കെടുത്ത് വരുന്നു. സംസ്ഥാന തലത്തിലും ദേശീയതലത്തിലും ഇവിടത്തെ വിദ്യാർത്ഥിനികൾ സ്വർണ്ണ മെഡലുകൾ ഉൾപ്പടെ മെഡലുകൾ കരസ്ഥമാക്കികൊണ്ടിരിക്കുന്നു.ആദ്യത്തെ റവന്യൂ ജില്ലാ അത്‍ലറ്റിക് മീറ്റിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടി ചാമ്പ്യൻമാരാകുവാൻ ഞങ്ങളുടെ സ്ക്കൂളിന് സാധിച്ചു. അത്‍ലറ്റിക്സ് കൂടാതെ വോളിബാൾ, ഫുട്ബോൾ, ഹാൻഡ്ബോൾ, സോഫ്റ്റ്ബോൾ, ഹോക്കി, ക്രിക്കറ്റ്, ചെസ്സ്, കബ‍ഡി, ഖോ-ഖോ, ഷട്ടിൽ, റഗ്‍ബി എന്നീ ഗെയിമുകളും ഇവിടെ പരിശീലിപ്പിച്ചുവരുന്നു.

2017 - 2018

2017 - 18 വർഷത്തെ സ്പോർട്സ് ക്ലബ്ബിന്റെ പ്രവർത്തനം വളരെ മികവു പുലർത്തിയിരുന്നതിനാൽ കായികരംഗത്ത് വളരെ മികച്ച നേട്ടങ്ങൾ കൈവരിക്കുവാൻ സാധിച്ചു. റഗ്‍ബി എന്ന ഗെയിംസിന്റെ ഡെമോൺസ്ട്രേഷൻ നടത്തി. സ്ക്കൂൾ സ്പോർട്സ് ഡേ ഹെഡ്മിസ്ട്രസ് ബി ശ്രീലത ടീച്ചർ ഉത്ഘാടനം ചെയ്തു. സ്പോർട്സ് ഡേയോടനുബന്ധിച്ച് ക്വിസ്, പോസ്റ്റർ മത്സരം എന്നിവ നടത്തി. സ്ക്കൂൾ തലത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച വിദ്യീർത്ഥിനികൾ സബ്ജില്ലാതലത്തിൽ പങ്കെടുക്കുകയും അത്‍ലറ്റിക്സിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കുകയും ചെയ്തു. ഗെയിംസിൽ ഹാൻഡ്ബോൾ, വോളിബോൾ, ഫുട്ബോൾ, ബാസ്ക്കറ്റ്ബോൾ, ചെസ്സ്, കബഡി, ഖോ-ഖോ, ഷട്ടിൽ(സീനിയർ) എന്നിവയിൽ ഒന്നാം സ്ഥാനം നേടിക്കൊണ്ട് ഗെയിംസ് ഓവറോളും വിദ്യാർത്ഥിനികൾ കൈവരിച്ചു. തിരുവനന്തപുരം റവന്യൂജില്ലാ ഗെയിംസിൽ തുടർച്ചയായി രണ്ടാം തവണയും ഹാൻഡ്ബോളിൽ ഒന്നാം സ്ഥാനവും ഷട്ടിലിൽ രണ്ടാം സ്ഥാനവും ഫുട്ബോളിലും വോളിബോളിലും മൂന്നാം സ്ഥാനവും നേടാൻ ഈ വിദ്യാലയത്തിലെ വിദ്യാർത്ഥിനികൾക്ക് കഴിഞ്ഞു. ആരതി ആർ എസ് എന്ന വിദ്യാർത്ഥിനി ഹോക്കിയിൽ വെള്ളിമെഡൽ നേടിക്കൊണ്ട് ദേശീയ സ്ക്കൂൾ ഗെയിംസിൽ പങ്കെടുത്തു. സംസ്ഥാന സ്ക്കൂൾ സോഫ്റ്റ്ബോൾ ടൂർണ്ണമെന്റിൽ ഹെനിൻ ആഷ് സന്തോഷ് എന്ന വിദ്യാർത്ഥിനി സ്വർണ്ണമെഡൽ നേടി. സംസ്ഥാന സ്ക്കൂൾ ഗെയിംസിൽ ഹാൻഡ്ബോളിൽ അനുമോൾ, ഹർഷ എന്നീ വിദ്യാർത്ഥിനികൾ സ്വർണ്ണ മെഡൽ കരസ്ഥമാക്കി. ഷട്ടിലിൽ ശിവാനി എന്ന വിദ്യാർത്ഥിനി 4-ാം സ്ഥാനം നേടി.