"ലോകം ഗ്രസിക്കും വിപത്ത്
ലോകം ഭയക്കും വിപത്ത് മാനവരാശിതൻചെയ്തികൾ തൻ
ഫലമായി കിട്ടിയ വിപത്ത്
ദരിദ്രരെന്നില്ല ധനികനെന്നില്ല
ഭൂമിതൻ ബാധിച്ച വിപത്ത്
അതിജീവനത്തിനായി
പൊരുതുന്ന മാനവർ
ആശങ്കയോടെനയിച്ചിരുന്നു ദിനം
കൂടില്ല കൂട്ടില്ല കൂട്ടിനായി പോവില്ല
ഏകനായി ജീവിക്കും കാലം
ആഹ്ലാദമില്ല ആഘോഷമില്ല
ആശങ്കയോടെ ലോകം
ഈ കൊറോണവൈറസിൻ കാലം
കൈകൾ കഴുകുക ശുചിത്വം പാലിക്കുക
അതുതാൻ പ്രതിവിധി മാത്രം
അതുതാൻ പ്രതിവിധി മാത്രം"