തിരക്കാർന്ന ജീവിതവേളയിൽ
ഓർത്തുപോകുന്നു ഞാനെൻ ബാല്യകാലം.....
മണ്ണുവാരിക്കളിച്ചും മണ്ണപ്പംചുട്ടും
വിശപ്പും ദാഹവും മറന്നകാലം....
കോരിച്ചൊരിയുന്ന മഴയുടെ നടുവിലും
കടലാസുതോണികൾ തീർത്തകാലം....
ചൂരലുമായെത്തുന്ന അമ്മയുടെമുന്നിൽ
നുണയുടെ കൊട്ടാരം പണിതകാലം....
എന്നിട്ടും കിട്ടുന്ന ഓരോ അടിയും മനസ്സിലെ
സുഖമുള്ള നോവാക്കിമാറ്റിയകാലം....
തിരിച്ചുകിട്ടില്ല എന്നുറപ്പുണ്ടായിട്ടും
കിനാവുകാണുന്നു ഞാനെൻ ബാല്യകാലം