ഏകാന്തത തൻ പടിവാതിലിൽ ഞാനൊരു പാവയെന്നപോൽ നോക്കി നിൽക്കവേ
ഒരു ദൂതനെന്നപോൽ
മുട്ടിവിളിക്കാൻ വന്ന കാറ്റിൻ കരങ്ങളിൽ പോലും ആരോ വിലങ്ങു വച്ചു.
ഞാൻ മൂളുന്ന ഗാനം പോലും ഞാനറിയാതെ മൗനം മുദ്രകുത്തി.
എൻ സ്വകാരിതയാം പ്രാർഥന പോലും മൗനത്തിനടിമയായ് മാറി
മാധുരിയേകും കുയിലിൻ സ്വരം എൻ കാതിലെത്തുന്നൊരു മൗനരാഗം.
ഉള്ളിൽ കത്തിജ്വലിക്കുന്ന
തീനാളമാം ഏകാന്തത
ഊതിക്കെടുത്തുവാൻ വന്നതൊരാൾ
എൻ പ്രതീക്ഷ....