ജന്മവീണ മീട്ടുന്ന തന്ത്രിയിലും....
കാട്ടുപുൽത്തണ്ടിന്റെ മധുരമാം സ്വരജതിയിലും
മുഴങ്ങുന്ന ആദ്യ താളം പരിസ്ഥിതിയാണ്
ദൈവത്തിൻ സ്വന്തം നാട്ടിലെ ഹരിതാഭ
തൻ പുരാണമാണിത്
കണ്ടതും കണ്ടു പഴകിയതും കേട്ടതും
കേട്ടുമടുത്തതുമാണ് ആ സൗന്ദര്യത്തെ
മഴയത്താടി തിമിർക്കുന്ന ഇത്തിരി തൂമയിൽ
തൻ ശോഭയേക്കാൾ വെല്ലും
വാനിൽ ശോഭിതം വെള്ളിവാല്നക്ഷത്രമാ-
ണെങ്കിൽ പരിസ്ഥിതിയാം ഭൂമിക്ക്
പലവിധ രോഗങ്ങൾ നമ്മെ തകർക്കാൻ
വില്ലനായി എത്തിയെന്നാകിൽ പ്പോലും
തച്ചുടച്ചു അവരാ ചങ്ങല വലയത്തെ
ഇന്നലെകൾ തൻ ഓർമ്മകൾ പുത്തൻ
ഉണർവേകുന്നു; പ്രതീക്ഷയേകുന്നു
നല്ല നാളേക്കായി