എച്ച്.എസ്സ്. അർക്കന്നൂർ/അക്ഷരവൃക്ഷം/ലോക്ഡൗൺ ചക്ക

Schoolwiki സംരംഭത്തിൽ നിന്ന്
ലോക്ഡൗൺ ചക്ക


പണ്ടു പണ്ടൊരു ഒരു ക്ഷാമകാലത്ത്
നമ്മുടെ നാട്ടിൽ വന്നു കപ്പ
പലനാൾ തീൻമേശയിൽ വിളങ്ങിയവൻ
പതിയെ പതിയെ കാണാതായി
അവിടേക്ക് കേമന്മാർ ഒരോരുത്തരായി
പതിയെ പതിയെ വന്നു ചേർന്നു
 ശവായി, ഷവർമ, കുഴിമന്തി
പിസ്സ, കെഫ്സി, മക്ഡോണാൾസും
നമ്മുടെ പഴയ കപ്പയങ്ങനെ
പതിയെ പതിയെ മാഞ്ഞു പോയി
രോഗങ്ങൾ ഒരോന്നായി മാറി മറിഞ്ഞപ്പോൾ
പാവം കപ്പളങ്ങയും താരമായി
അങ്ങനെയിരിക്കവേ കലികാലത്തിൽ
കോറോണ എന്നോരു വൈറസ് വന്നു
'ചക്ക'രക്കുട്ടനാം ചക്കപ്പഴം
പെട്ടൊന്നൊരു നാളിൽ വൈറലായി
 ചക്ക മാഹാത്മ്യം തിരിച്ചറിഞ്ഞ്
ചക്കവിഭവങ്ങൾ നിര, നിരന്നു
ചക്ക പുഴുക്കും, ഉപ്പേരിയും
അവിയലും, തോരനും, പായസവും
ചക്കക്കുരു കൊണ്ട് കേക്ക് ഉണ്ടാക്കി
ചക്കക്കുരു കൊണ്ട് ഷേക്ക് ഉണ്ടാക്കി
ലോക്ഡൗൺ തരംഗമായി മാറി ചക്ക
ലോക്ഡൗൺ കൊടുത്ത ഈ കീരീടം
ലോക്ഡൗൺ തീരുമ്പോൾ ഉണ്ടാകുമോ??

 

ശ്രേയ. ഡി. പിള്ള
10 D എച്ച്.എസ്സ്. അർക്കന്നൂർ
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത