എച്ച്.എസ്സ്. അർക്കന്നൂർ/അക്ഷരവൃക്ഷം/ഈ മഹാമാരിയും നമ്മൾ അതിജീവിക്കും

Schoolwiki സംരംഭത്തിൽ നിന്ന്
ഈ മഹാമാരിയും നമ്മൾ അതിജീവിക്കും

ഡിസംബർ 31ന് ചൈനയിലെ വുഹാൻ എന്ന നഗരത്തിൽ നിന്നും വരവറിയിച്ച, ലോകത്തെ വികസിത രാജ്യങ്ങളെ പോലും പട്ടിണി ദുരന്തത്തിലേക്ക് എത്തിച്ച മഹാമാരിയാണ് ആണ് കൊറോണ എന്നറിയപ്പെടുന്ന ഈ വൈറസ് രോഗം. ലോകാരോഗ്യ സംഘടന ഈ വൈറസ് രോഗത്തിന് നൽകിയ ഓമന പേരാണ് കോവിഡ് 19. കൊറോണ വൈറസ് ഡിസീസ് 2019 എന്നാണ് കോവിഡ് 19 എന്നതിന്റെ പൂർണ്ണരൂപം. കിരീടം എന്ന അർത്ഥം വരുന്ന കൊറോണ എന്ന ലാറ്റിൻ പദം തികച്ചും ഉചിതം തന്നെയാണ് ഈ വൈറസിന്. ഈ വൈറസ് നിരവധി രാജ്യങ്ങളിൽ പടർന്നുപിടിച്ച് ആധിപത്യം സ്ഥാപിച്ചതിന് കഴിഞ്ഞ ദിവസങ്ങൾ സാക്ഷ്യം വഹിച്ചതാണ്. കൊടും കാട്ടിൽ തീപ്പൊരി വീഴുന്നതുപോലെ പോലെ ആയിരുന്നു ചൈനയിലെ വുഹാനിൽ ഈ പകർച്ചവ്യാധിക്ക് തുടക്കം കുറിച്ചത്. കോവിഡ് ഒരു മഹാമാരി മാത്രമല്ല മനുഷ്യരാശി നേരിടുന്ന ഏറ്റവും വലിയ ധാർമിക പ്രശ്നം കൂടിയാകുന്നു. പ്രളയകാലവും കൊറോണ കാലവും അതിനു ഉദാഹരണങ്ങളായി ചരിത്രത്തിൽ നിറഞ്ഞു നിൽക്കുന്നു. മനുഷ്യർ തമ്മിൽ വൻ മതിലുകൾ സൃഷ്ടിച്ച ഭൂതകാലം ഇന്നില്ല. ഓരോ 24 മണിക്കൂറും നാം പ്രാർത്ഥനയോടെയാണ് നേരിടുന്നത്. കൊറോണ എന്ന മഹാദുരന്തം വലിയവനെന്നോ ചെറിയവനെന്നോ വ്യത്യാസം ഇല്ലാതെ മനുഷ്യരാശിയെ തന്നെ കാർന്നു തിന്നുന്നു. ലക്ഷത്തിലേറെ ജനങ്ങളുടെ ജീവനെടുത്ത ഈ വൈറസ് രോഗം കാഴ്ചയിൽ ചെറുതെങ്കിലും നിസാരക്കാരനല്ല എന്ന് തെളിയിക്കുകയാണ്. ഈ മഹാമാരി ഇന്ന് കേൾക്കുന്നത് തന്നെ ഭയമാണ്. പ്രതിവിധി പോലും കണ്ടെത്താൻ പറ്റാത്ത ഈ വിഭാഗത്തിന് ഒരൊറ്റ ഉപായം മാത്രമാണ് നമ്മുടെ മുന്നിലുള്ളത് സാമൂഹിക അകലം പാലിക്കുക. ശുചിത്വത്തിന് പ്രാധാന്യം നൽകുക. കൊറോണാ കാലം എല്ലാവർക്കും ഒരു പാഠമായി ഒരുമയുടെ പ്രതീകം ആയി നിൽക്കും എന്ന കാര്യത്തിൽ സംശയമില്ല. ആരോഗ്യ വകുപ്പിന്റെ ക്യാമ്പയിൻ ആയ "ബ്രേക്ക് ദ ചെയിൻ" കൊറോണ വൈറസ് വ്യാപനം തടയുന്ന പദ്ധതിയിൽ ഒരേ മനസ്സോടെ നാം ഏവരും പ്രവർത്തിക്കേണ്ടതാണ്. സർക്കാർ, കേരള പോലീസും, ആരോഗ്യ പ്രവർത്തകരും പറയുന്നത് അക്ഷരം പ്രതി അനുസരിക്കാൻ നമ്മൾ ബാധ്യസ്തരാണ്. ഭയത്തോടെ അല്ല നമ്മൾ ഈ വിപത്തിനെ കാണേണ്ടത്. മുൻ കരുതലോടെ പ്രവർത്തിക്കുക. ഈ മഹാമാരിയും നമ്മൾ അതിജീവിക്കും.


അമൃത. എം
10 B എച്ച്.എസ്സ്. അർക്കന്നൂർ
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം