എച്ച്.എസ്സ്.കുത്തന്നൂർ/അക്ഷരവൃക്ഷം/വിഷു പക്ഷീയോട്

Schoolwiki സംരംഭത്തിൽ നിന്ന്
വിഷു പക്ഷീയോട്

വിഷു പക്ഷീയോട്
ഇക്കൂറി യെന്തേ?പാടാത്തേ?
വിഷു പക്ഷീ നീ എന്തേ പാടാത്തേ?
ഇക്കൂറി യെന്തേ?പാടാത്തേ?
സ്വർണ്ണവർണാഭയിൽ നിൽക്കൂം
കണികൊന്നമരത്തിൽ ചില്ലകളിൽ
നീ എന്തേ എത്താത്തേ?
നീ എന്തേ എത്താത്തേ?

എവിടുന്നോ മലനാട്ടിൽ
എത്തിയ വ്യാധി
മർത്ത്യന്റെ ജീവനു ഭീഷണിയായി
നിൽക്കുന്ന കാഴ്ചയിൽ
നീയും വിലപിച്ചു നിൽക്കുകയാണോ?
എൻ കൊച്ചുപക്ഷി...

മാനവദുഃഖ സഞ്ചാരം
നിന്നിൽ മാറാപ്പ് പോലെ
ഉതിർന്നതാണോ നീ
കായ്കളും കണിവെള്ളരിയും
പൂക്കളും നിറയുന്ന
വിഷുകാഴ്ചയിന്ന്
നമ്മളിൽ നിന്നകന്നോ?

മാനവസ്നേഹത്തിൽ
മായം കലർന്നപ്പോൾ
പാടാൻ നീയെന്തേ
 മരന്നു പോയോ?
ഇവിടെയീ സഹ്യാനു
സ്നേഹപ്രവേശത്തിൽ നിന്ന്
എവിടേക്കും പോകല്ലേ
കൂട്ടുകാരാ....

ഒരുമയിൽ ഉയിരായി
നാമിന്നു നിൽക്കേണം
ദുരിതത്തിൻ തിരമാല
മാറ്റിടാനായ്....
ഇനിയും വരുന്ന
വിഷുക്കാലമോരൊന്നും
നമ്മൾക്കൊരുമിച്ച്
പാടാമല്ലോ...

ശുഭ എം എസ്
10 എച്ച്.എസ്.കുത്തനൂർ
കുഴൽമന്ദം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത