എച്ച്.എഫ്.യു.പി.എസ്. ഇളങ്കോയി/അക്ഷരവൃക്ഷം/ചിന്നുവിന് വയ്യ

Schoolwiki സംരംഭത്തിൽ നിന്ന്
ചിന്നുവിന് വയ്യ

ചിന്നുവും മിന്നുവും പണ്ടു തൊട്ടേ കൂട്ടുകാരാ. ഒന്നിച്ച് കളിക്കാൻ പോകുമ്പോൾ മിന്നുവിന്റെ അമ്മ പറയും: "മക്കളെ കളിച്ചോളൂ ,പക്ഷേ ദേഹത്ത് തൊട്ടുള്ള കളി വേണ്ട."
"അതെന്താ?": മിന്നുവിന് സംശയം.
"ഈ മനുഷ്യർക്ക് ഒരു വൃത്തിയുമില്ല, അവരുടെ വീടും പരിസരവും മലിനമല്ലേ? നമ്മൾ എലികളല്ലേ കുറച്ചെങ്കിലും വൃത്തിയാക്കി കൊടുക്കുന്നത് ,ഇങ്ങനെ വൃത്തികേടിൽ നിന്ന്‌ എന്തെല്ലാം രോഗങ്ങൾ വരുമെന്നോ ?
"അയ്യോ എന്തെല്ലാം ?":മിന്നുവിന് ജിജ്ഞാസയായി.
അമ്മ:"പനി, കോളറ, മഞ്ഞപ്പിത്തം, വയറുകടി,ഡങ്കിപ്പനി, ചിക്കുൻഗുനിയ, പ്ലേഗ്, ഇൻഫ്ലൂവൻസാ, ഇങ്ങനെ പോകുന്നു. ഇപ്പോഴിതാ ഒരു പുതിയ രോഗം കോവി'ഡ് 19. ഇത് തൊട്ടാൽ പകരും. അത് നമ്മൾ എലികൾക്കും പകർന്നാലോ?"
മിന്നു:"അയ്യോ അമ്മേ ഇന്നലെ ചിന്നുവിന് തൊണ്ടവേദന ആയിരുന്നു."
അമ്മ:"ഓ ചിലപ്പോൾ അത് ഈ രോഗത്തിന്റെ ലക്ഷണമാകാം.അകലം പാലിക്കുക മാത്രമാണ് പകരാതിരിക്കാൻ വഴി. നിങ്ങൾ ഇനി പുറത്ത് പോകേണ്ട, മാളത്തിലിരിക്കൂ .ഇവിടെയിരുന്ന് തനിച്ച് കളിക്കാം,ചിന്നുവിന്റെ പനി മാറട്ടെ"


അഭിനവ് അഭിലാഷ്
6 എ എച്ച്.എഫ്.യു.പി.എസ്. ഇളങ്കോയി
കറുകച്ചാൽ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ